Connect with us

കേരളം

പിഎസ്‍സി പത്താംതരം പ്രാഥമിക പരീക്ഷ 2022 മെയ്, ജൂൺ മാസങ്ങളിൽ നടക്കും

kerala psc

പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂൺ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തുവാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനിച്ചു. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക്സം സ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും.
ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.

കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പോലീസ് കോൺസ്റ്റബിൾ, ബിവറേജ് കോർപ്പറേഷനിൽ എൽ.ഡി. ക്ലർക്ക്, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ പ്രിസൺ ഓഫീസർ, വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിൽ ലാസ്റ്റ് ഗ്രേഡ്സെർവന്റ്, കേരള കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ്ങിൽ പ്യൂൺ/അറ്റൻഡർ തുടങ്ങിയവയാണ് പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ.

തസ്തികകളുടെ വിശദാംശവും സിലബസും പി.എസ്.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകുവാനുള്ള സമയം ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെയാണ്. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി നൽകിയിട്ടുണ്ട്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നൽകുമ്പോൾ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയിൽ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

മുൻകൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തിൽ മാത്രമേ ചോദ്യപേപ്പർ ലഭ്യമാകുകയുള്ളൂ. ഇതു സംബന്ധിച്ച് പിന്നീട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല. സ്ഥിരീകരണം നൽകുന്നതിന് മുൻപ് കമ്മ്യൂണിക്കേഷൻ അഡ്രസ്സിൽ ആവശ്യമായ മാറ്റം വരുത്തിയാൽ അതു പ്രകാരമുള്ള ജില്ലയിൽ ലഭ്യത അനുസരിച്ച് പരീക്ഷാകേന്ദ്രം അനുവദിക്കുന്നതാണ്. യോഗ്യതയുള്ള തസ്തികകൾക്ക് പൊതുപ്രാഥമിക പരീക്ഷയും അതിൽ അർഹത നേടുന്നവർക്ക് അന്തിമ പരീക്ഷയും നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് രീതി കഴിഞ്ഞ വർഷമാണ് കേരള പി.എസ്.സി. ആദ്യമായി ആരംഭിച്ചത്.

2021 നവംബർ, ഡിസംബർ മാസങ്ങളിൽ നാലു ഘട്ടങ്ങളിലായി 192 തസ്തികകളിലേക്കാണ് ആദ്യ പത്താംതല പ്രാഥമിക പരീക്ഷ നടന്നത്. 18 ലക്ഷത്തോളം അപേക്ഷകളാണ് അന്നുണ്ടായിരുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ അന്തിമ പരീക്ഷകളും നടന്നു. മൂല്യനിർണ്ണയങ്ങൾ പൂർത്തിയാക്കി തുടർ നടപടിയിലേക്ക് പി.എസ്.സി. കടന്നിരിക്കുകയാണ്. പ്രധാന തസ്തികകളായ ലാറ്റ് ഗ്രേഡ്, എൽ.ഡി. ക്ലർക്ക് തസ്തികകളുടെ സാധ്യത പട്ടിക മാർച്ച് മാസത്തിൽ പ്രസിദ്ധീകരിക്കും. പ്രമാണപരിശോധനകൾ പൂർത്തിയാക്കി ഏപ്രിൽ മെയ് മാസങ്ങളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാവുമെന്നാണ് കണക്കുകൂട്ടുന്നത്. മറ്റു തസ്തികകളുടെ റാങ്കുലിസ്റ്റുകളും തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version