Connect with us

കേരളം

കൈവെട്ട് കേസ്; 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എന്‍ഐഎ

IMG 20230714 WA0725

തൊടുപുഴ ന്യൂ മാൻ കോളജിലെ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ എൻ ഐ എ കോടതി വിധിക്കെതിരെ എൻ ഐ എ ഹൈക്കോടതിയെ സമീപിക്കും. 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം ശിക്ഷ നല്‍കിയതും ചോദ്യം ചെയ്യും. 8 പേർക്ക് ശിക്ഷ പരമാവധി വാങ്ങിക്കൊടുക്കണമെന്നാണ് തീരുമാനം. അടുത്തയാഴ്ച അപ്പീല്‍ സമര്‍പ്പിക്കാനാണ് സാധ്യത.

കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ ,അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. ഒമ്പതാം പ്രതി നൗഷാദ്,പതിനൊന്നാം പ്രതി, മൊയ്തീൻ,പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവർക്ക് മൂന്ന് വർഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി പ്രതികൾ എല്ലാവരും ചേർന്ന് നാല് ലക്ഷം രൂപ ടി.ജെ ജോസഫിന് നൽകണം.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.

കൊച്ചിയിലെ എന്‍.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്ക്കറാണ് ശിക്ഷ വിധിച്ചത്. പത്ത് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരിൽ മൂന്ന് പേർക്കെതിരെ ചുമത്തിയിട്ടുള്ളത്.രണ്ടാം പ്രതി സജിൽ 2,85,000 രൂപയും എം.കെ നാസറും നജീബും ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ വീതവും പിഴ ഒടുക്കണം. കേസിലെ മറ്റ് പ്രതികളായ എം.കെ നൗഷാദ്, പി എം അയൂബ്, മൊയ്തീൻ കുഞ്ഞ് എന്നിവർക്ക് ഇരുപതിനായിരം രൂപ വീതം പിഴ നല്‍കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version