Connect with us

കേരളം

ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം; പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്

Published

on

police 3

ഡാര്‍ക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരം തടയാന്‍ പുതിയ സോഫ്റ്റ് വെയറുമായി കേരള പൊലീസ്. സൈബര്‍ ഡോമിലെ വിദഗ്ദരാണ് ‘Grapnel’ എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. 6 മാസത്തെ പരിശ്രമത്തിനൊടുവിലാണ് സോഫ്റ്റ് വെയർ തയ്യാറായിരിക്കുന്നത് എന്നത്  സൈബര്‍ ഡോമിനു വലിയ നേട്ടമായി. ഡാര്‍ക്ക് വെബ് വഴി കുട്ടികളുടെ അശ്ലീല വിഡിയോകള്‍ വില്‍ക്കുന്നതു കണ്ടെത്തി നടപടിയെടുക്കുന്നതില്‍ സൈബര്‍ ഡോം  വളരെയേറെ മുന്നേറിയിരുന്നു. ഈ സോഫ്റ്റ് വെയർ ഇസ്രയേലില്‍ നിന്ന് വാങ്ങാന്‍ ആലോചിച്ചെങ്കിലും കോടികളാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്.

രാജ്യാന്തര മാഫിയകള്‍ ലഹരി കടത്തിന്റെ പുതിയ മാര്‍ഗമായി ഡാര്‍ക്ക് വെബ്സൈറ്റുകളെ നേരത്തേ തന്നെ ഉപയോഗിച്ചിരുന്നു. പക്ഷേ, കേരളത്തില്‍ ഈയിടെയാണ് ഇതിനുള്ള തെളിവുകള്‍ ലഭിക്കുന്നത്. ഈയിടെ കൊച്ചിയില്‍ പിടികൂടിയ  ലഹരി മരുന്നുകള്‍ രാജ്യാന്തര വിപണിയില്‍ നിന്നു ഡാര്‍ക്ക് വെബ് വഴിയാണു വാങ്ങിയതെന്ന സൂചന ലഭിച്ചിരുന്നു. ഡാര്‍ക്ക് വെബിലെ ഇടപാടുകളുടെ പിന്നാമ്പുറം കണ്ടെത്തുക ദുഷ്കരമാണ്.  സൂക്ഷ്മമായ സാങ്കേതികവിദ്യയും പരിജ്ഞാനവും കൊണ്ട് പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചാണ് ഈ ഇടപാടുകള്‍ നടക്കുന്നത്.

പുതിയ സാഹചര്യത്തില്‍ ലഹരികടത്ത് തടയുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നു മനസ്സിലാക്കിയാണ് ഈ സോഫ്റ്റ്വെയര്‍ സൈബര്‍ ഡോം വികസിപ്പിച്ചെടുക്കുകയും അപ്ഡേഷന്‍ നടത്തുകയും ചെയ്തത്.  പ്രത്യേക ഡാര്‍ക്ക് നെറ്റ് ലാബ് തുടങ്ങുകയും വിദഗ്ധ പരിശീലനം ലഭിച്ചവരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. . നിലവില്‍ എന്‍ഐഎ, ഐബി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍  ഇത്തരം സോഫ്റ്റ് വെയറുകൾ  ഉപയോഗിക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version