Uncategorized
സൈബര്‍ അറ്റാക്ക് സാധ്യതയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് സൈബര്‍ഡോം
കൊവിഡ് പരിശോധന സൗജന്യമായി നല്‍കാമെന്ന് വാഗ്ധാനം നല്കി കൊണ്ട് വലിയ തോതിലുള്ള പിഷിംഗ് അറ്റാക്കുകള്‍ നടത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നു കേരള പൊലീസിന്റെ സൈബര്‍ഡോം നിര്‍ദേശിച്ചു. കേരള പൊലീസിന്റെ സൈബര്‍ ഡോം പേജിലാണ് സൈബര്‍ അറ്റാക്കിനെതിരെ പോസ്റ്റിട്ടത്. കേരള പൊലീസും ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ വന്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (CERT-in) മുന്നറിയിപ്പ് നല്‍കിയതായി കേരള പൊലീസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
സൈബര്‍ അറ്റാക്ക് സാധ്യതയ്ക്കെതിരെ ജാഗ്രത പാലിക്കണം:
സൗജന്യ COVID പരിശോധന വാഗ്ദാനം നല്‍കികൊണ്ടുള്ള വലിയ തോതിലുള്ള പിഷിംഗ് അറ്റാക്കുകള്‍ നടത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശിക്കുന്നു.