Connect with us

കേരളം

വിലയും വീര്യവും കുറഞ്ഞ മദ്യം വിപണിയിൽ; സാധ്യത പരിശോധിച്ച് സംസ്ഥാന സർക്കാർ

Published

on

bevco

വീര്യവും വിലയും കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതിന്‍റെ സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നു. ചെറുകിട വ്യവസായികളുടെ സംഘടനയാണ് ഈ നിര്‍ദ്ദശം മുന്നോട്ട് വച്ചത്. ഉയര്‍ന്ന മദ്യവില മൂലം ദിവസവരുമാനക്കാരുടെ വേതനത്തിന്‍റെ പകുതിയിലേറെയും നഷ്ടമാകുന്നസാഹചര്യത്തിലാണ് പുതിയ സാധ്യതകൾ പരിഗണിക്കുന്നത്.

കൊവിഡ് വ്യാപനത്തില്‍ തളര്‍ന്ന വ്യവസായ വാണിജ്യമഖലയുടെ തിരിച്ചുവരവിന് കേന്ദ്ര ആസൂത്രണ ബോര്‍ഡ് നിര്‍ദ്ദേശം ക്ഷണിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാനത്തെ ചെറുകിട വ്യസായ ഫെഡറേഷന്‍ വ്യത്യസ്തമായ ആശയം മുന്നോട്ട് വച്ചത്. കേരളത്തില്‍ 800 മുതല്‍ 1000 രൂപ വരെ ദിവസക്കൂലി കിട്ടുന്ന തൊഴിലാളിക്ക് മദ്യത്തിന് 500 രൂപ വരെ ചെലവാകും.

കുടുംബ ചിലവിന് പണം കുറയുമ്പോള്‍ കൂലി വര്‍ദ്ധന ആവശ്യം ശക്തമാകും. നിലവിലെ സാഹചര്യത്തില്‍ ഇനിയും കൂലി വര്‍ദ്ധന പ്രായോഗികമല്ല. മദ്യനിരോധനം പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച് ഉദയഭാനു കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തില്‍ ആല്‍ക്കഹോള്‍ വീര്യം 42.3 ശതമാനമാണ്. ഇത് കുറച്ച് 20 ശതമാനം വീര്യമുള്ള മദ്യം വിപണിയിലെത്തിക്കാനാണ് നീക്കം.

ചെറുകിട വ്യവസായ ഫെഡറേഷന്‍റെ നിര്‍ദ്ദേശം സംസ്ഥാന എക്സൈസ് മന്ത്രിക്കു മുന്നിലും എത്തിയിട്ടുണ്ട്. വിവിധ മേഖലകളിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേശം വീര്യം കുറഞ്ഞ, വില കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്ന കാര്യത്തില്‍ നയമപരമായ തീരുമാനം കൈക്കൊള്ളാണ് എക്സൈസ് വകുപ്പ് ആലോചിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version