Connect with us

കേരളം

മന്ത്രിമാരും ഓഫിസും എവിടെയാണെന്ന് അറിയാം

Published

on

Kerala Government Secretariat
കേരളാ സെക്രട്ടറിയേറ്റ്

കേരളം നൽകിയ ചരിത്രവിജയത്തിൻ്റെ ബലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്ക്, സൗത്ത് ബ്ലോക്ക്, സൗത്ത് സാന്‍വിച്ച് ബ്ലോക്ക്, അനക്സ് ഒന്ന്, രണ്ട് എന്നിവിടങ്ങളിലായാണ് പുതിയ മന്ത്രി ഓഫിസുകള്‍. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസുള്ള നോര്‍ത്ത് ബ്ലോക്കിലാണ് കെ.രാജന്‍, റോഷി അഗസ്റ്റിന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ ഓഫിസുകള്‍. സെക്രട്ടറിയേറ്റ് ഹൌസ് കീപ്പിങ് വിഭാഗമാണ് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതിയ മന്ത്രിമാര്‍ക്കുള്ള ഓഫിസുകള്‍ ഒരുക്കിയിരിക്കുന്നത്.

മന്ത്രിമാരും ഓഫിസും എവിടെയാണെന്ന് അറിയാം…

  • മുഖ്യമന്ത്രി പിണറായി വിജയൻ – നോർത്ത് ബ്ലോക്ക്, മൂന്നാം നില.
  • കെ.രാജൻ – നോർത്ത് ബ്ലോക്ക്, രണ്ടാം നില.
  • കെ.കൃഷ്ണൻകുട്ടി – നോർത്ത് സാൻവിച്ച് ബ്ലോക്ക്, രണ്ടാം നില.
  • എ.കെ.ശശീന്ദ്രൻ – മെയിൻ ബ്ലോക്ക്, ആദ്യനില.
  • ആന്റണി രാജു – സൗത്ത് ബ്ലോക്ക്, മൂന്നാം നില.
  • കെ.രാധാകൃഷ്ണൻ – നോർത്ത് ബ്ലോക്ക്, ആദ്യനില.
  • മുഹമ്മദ് റിയാസ് – അനക്സ് 2, ആറാം നില.
  • റോഷി അഗസ്റ്റിൻ – നോർത്ത് ബ്ലോക്ക്, ആദ്യനില.
  • വീണാ ജോർജ് – അനക്സ് 2, ഏഴാംനില.
  • വി.അബ്ദുറഹ്മാൻ – സൗത്ത് സാൻവിച്ച് ബ്ലോക്ക്, മൂന്നാം നില.
  • വി.എൻ.വാസവൻ – മെയിൻ ബ്ലോക്ക്, ആദ്യനില.
  • പി.പ്രസാദ് – അനക്സ് 2, ആദ്യനില.
  • കെ.എൻ.ബാലഗോപാൽ – നോർത്ത് ബ്ലോക്ക്, രണ്ടാം നില.
  • ജി.ആർ.അനിൽ – സൗത്ത് ബ്ലോക്ക്, രണ്ടാം നില.
  • വി.ശിവന്‍കുട്ടി – അനക്സ് 2, രണ്ടാം നില.
  • എം.വി.ഗോവിന്ദൻ – അനക്സ് 1, അഞ്ചാം നില.
  • പി.രാജീവ് – നോർത്ത് സാൻവിച്ച് ബ്ലോക്ക്, മൂന്നാം നില.
  • ആർ.ബിന്ദു – അനക്സ്2, മൂന്നാം നില.
  • ജെ.ചിഞ്ചുറാണി – അനക്സ് 2, അഞ്ചാം നില.
  • സജി ചെറിയാൻ – അനക്സ് 1, നാലാം നില.
  • അഹമ്മദ് ദേവർകോവിൽ – അനക്സ്1, ആറാം നില.

അതോടൊപ്പം മന്ത്രിമാര്‍ക്കുള്ള കാറും ഓഫിസും റെഡിയായി. 19 ഇന്നോവ ക്രിസ്റ്റയും രണ്ടു ഇന്നോവയുമാണ് പുതിയ മന്ത്രിമാര്‍ക്കായി ഒരുങ്ങുന്നത്. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നല്‍കും.

കഴിഞ്ഞ തവണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മൂന്നു മന്ത്രിമാര്‍ കൊരോള ആള്‍ട്ടിസ് കാര്‍ ഉപയോഗിച്ചിരുന്നു. ഇവ ഇനി ടൂറിസം വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്കാകും ഉപയോഗിക്കുക. കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങള്‍ 17–ാം തീയതിയോടെ തന്നെ തിരിച്ചേല്‍പ്പിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version