Connect with us

കേരളം

ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കമ്പനികളുടെ പാലിൽ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്

Published

on

ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വിൽപ്പനയ്ക്കെത്തിച്ച മൂന്ന് കമ്പനികളുടെ പാലിൽ മായം കണ്ടെത്തിയിട്ടുണ്ടെന്ന് ക്ഷീരവികസന വകുപ്പ്. പ്രമേഹത്തിന് കാരണമാകുന്ന മാൽട്ടൊഡെക്സ്ട്രിൻ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന യൂറിയ, ഹൈഡ്രജൻ ഫോറോക്സൈഡ് എന്നീ രാസപദാർത്ഥങ്ങളാണ് പാലിൽ കണ്ടെത്തിയിരിക്കുന്നത്.

2022 ജൂലൈ മുതൽ ഇക്കൊല്ലം ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ മനുഷ്യ ശരീരത്തിന് ഹാനികരമായ രാസപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള മായം കണ്ടെത്തിയ പാൽ വിൽപ്പനക്കെത്തിച്ചത് MRC Dairy Products, Cavins Toned Milk, Agrosoft Edappon എന്നീ കമ്പനികൾ. പാലിൽ കണ്ടെത്തിയ രാസപദാർത്ഥങ്ങൾ – Urea, Hydrogen PeroXide എന്നിവ..ഒപ്പം കൊഴുപ്പ് കൂട്ടാൻ ഉപയോഗിക്കുന്ന Maltodextrin എന്ന കാർബോഹൈഡ്രേറ്റും പാലിൽ അടങ്ങിയിരുന്നതായാണ് ക്ഷീര വികസന വകുപ്പിൻ്റെ പരിശോധന ഫലം..ഈ രാസപദാർത്ഥങ്ങൾ മനുഷ്യ ശരീരത്തിൽ ചെന്നാൽ ഉദര – വൃക്ക സംബന്ധമായ രോഗങ്ങൾ, പ്രമേഹം, അൾസർ, അലർജി, ദേഹാസ്വസ്ഥത എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

എംആർസി ഡയറി പ്രോഡക്ട്സ്, Agrosoft Edappon എന്നീ കമ്പനികളുടെ പാൽ ടാങ്കർ ലോറികളിലാണ് സംസ്ഥാനത്ത് എത്തിയത്. മായം കണ്ടെത്തിയ കമ്പനികൾക്കെതിരെ ക്ഷീരവികസന വകുപ്പിന് നടപടി സ്വീകരിക്കാൻ സാധിക്കില്ല. മായം ചേർത്തതായി കണ്ടെത്തിയ പാലിൻ്റെ വിവരങ്ങൾ ഭക്ഷ്യസുരക്ഷാ ലാബിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ക്ഷീരവികസന വകുപ്പ് വ്യക്തമാക്കുന്നു. യൂറിയ അടങ്ങിയ പാൽ പിടികൂടിയത് പാലക്കാടും, ഹൈഡ്രജൻ ഫോറോക്സൈഡ് കണ്ടെത്തിയ പാൽ പിടികൂടിയത് ആര്യങ്കാവിൽ നിന്നുമാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. ഈ പാൽ നശിപ്പിച്ചതല്ലാതെ കൊണ്ടുവന്നവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പും മേൽ നടപടികൾ സ്വീകരിച്ചതായി വിവരമില്ല. അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വന്തം നിലയ്ക്ക് നടത്തിയ പരിശോധനയിൽ പാലിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന അഫ്ലാടോക്സിൻ എംഎൻ സാന്നിധ്യം കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഉത്പാദകർക്കെതിരെ 25ഓളം കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version