Connect with us

കേരളം

പ്രതി​ദി​ന രോഗബാധി​തരുടെ എണ്ണത്തി​ൽ ഒന്നാം സ്ഥാനത്ത് കേരളം; നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിൽ

Published

on

319718852 corona 1532x900 adobestock

ഒരു ഘട്ടത്തിൽ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച കേരളം പ്രതി​ദി​ന രോഗബാധി​തരുടെ എണ്ണത്തി​ൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ആശങ്കയ്ക്കി​ടയാക്കുന്നു. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ ഇപ്പോൾ പ്രതിദിനരോഗികൾ മൂവായിരത്തിൽ താഴെയാണ്. അതേസമയത്താണ് കേരളത്തിൽ പ്രതിദിനരോഗബാധിതരുടെ എണ്ണം ആറായിരത്തിന് മുകളിൽ നിൽക്കുന്നത്.
ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ദേശീയതലത്തിൽ കേരളം നാലാമതാണ്. മഹാരാഷ്ട്ര -20,03,657, കർണാടക -9,34,576, ആന്ധ്രാപ്രദേശ് -8,86,694 സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നി​ലുളളത്. വെള്ളിയാഴ്ച കേരളത്തിലിത് 8,77,282 ആണ്.

കേരളത്തി​ൽ നേരത്തേ പരി​ശോധനയ്ക്ക് വി​ധേയരാകുന്നതി​ൽ രോഗം സ്ഥി​രീകരി​ക്കുന്നവരുടെ നി​രക്ക് ഒമ്പതുശമാനത്തി​ൽ താഴെയായി​രുന്നു. എന്നാൽ കഴി​ഞ്ഞ വെളളി​യാഴ്ച ഇത് 11.63 ശതമാനമായി​ ഉയർന്നു. സംസ്ഥാനത്തെ ജനജീവിതം മാറിയതും ഉയർന്ന ജനസാന്ദ്രതയുമാണ് രോഗവ്യാപന സാദ്ധ്യത ഉയർത്തുന്നതെന്നാണ് വി​ദഗ്ദ്ധർ പറയുന്നത്.

സമ്പർക്കത്തിലൂടെയുളള രോഗബാധി​തരുടെ എണ്ണം കൂടാൻ ഇതാണ് പ്രധാനകാരണം. കൊവി​ഡ് മുൻകരുതലുകളി​ൽ നി​ന്ന് ജനം പി​ന്നാക്കംപോയതും രോഗവ്യാപനതോത് ഉയരുന്നതി​ന് ഇടയാക്കുന്നുണ്ട്.പലരും മാസ്ക് ധരി​ക്കുന്നണ്ടെങ്കി​ലും അത് ശരി​യായ രീതി​യി​ലല്ല. സാമൂഹ്യ അകലം പലയി​ടങ്ങളി​ലും പേരി​നുപോലും ഇല്ല. കെ എസ് ആർ ടി​ സി​ ബസുകളി​ൽ ഉൾപ്പടെ കൊവി​ഡി​ന് മുന്നെന്നതുപോലെ യാത്രക്കാരെ കുത്തി​നി​റച്ചാണ് പോകുന്നത്. കല്യാണങ്ങൾക്കും മരണങ്ങൾക്കുമാെക്കെ അനുവദനീയമായതി​നെക്കാൾ കൂടുതൽ പേർ എത്തുന്നുണ്ട്.

സംസ്ഥാനത്ത് രോഗമുക്തരാവുന്നവരുടെ നിരക്ക് ഉയരുന്നതാണ് ഇപ്പോഴത്തെ ആശ്വാസം. ഇപ്പോൾ 91.54 ശതമാനമാണ് രോഗമുക്തി​നി​രക്ക്. മരണനിരക്ക് 0.41 ശതമാനമാണ്. ദേശീയതലത്തിൽ മരണനിരക്ക് 1.5 ശതമാനത്തോളമാണ്. രാജ്യത്ത് വെള്ളിയാഴ്ച വരെ 1,53,221 പേർ മരിച്ചപ്പോൾ കേരളത്തിൽ 3565 പേർക്കാണ് ജീവൻ നഷ്ടമായത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം5 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം5 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം5 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം5 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം5 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം6 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം6 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം7 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം7 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version