Connect with us

സാമ്പത്തികം

‌സംസ്ഥാനത്ത് സ്വര്‍ണവിലയിൽ നേരിയ ഇടിവ് | Gold Price Today

Published

on

gold neckles

‌സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ നേരിയ ഇടിവ്. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയിൽ ഗ്രാമിന് 10 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 5415 രൂപയാണ്. പവന് 80 രൂപ കുറഞ്ഞ് ഇന്നത്തെ വിപണി വില 43,320 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 5 രൂപ കുറഞ്ഞ്, വിപണി വില 4483 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപ കുറഞ്ഞു, ഇന്നത്തെ വിപണി നിരക്ക് 76 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

ഇന്നത്തെ നിരക്കുകൾ

07-07-2023

22K916 (1gm) ₹ 5415
18K750 (1gm) ₹ 4483
Silver (1gm) ₹ 76
925 Hall Marked Silver (1gm) ₹ 103

ജൂലൈ മാസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂലൈ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 – ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.. വിപണി വില 43,400 രൂപ
ജൂലൈ 7 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,320 രൂപ

സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 43,320 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5415 രൂപയാണ്.

സ്വര്‍ണവില ഇനിയും കുറയാനാണ് സാധ്യത എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹൃസ്വകാലത്തേക്കാണ് ഈ കുറവ് അനുഭവപ്പെടുക എന്നും വിദഗ്ധരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വില കുറയുന്ന സമയത്ത് തന്നെ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്. കൂടുതല്‍ കുറയാന്‍ കാത്തിരിക്കുന്നത് ബുദ്ധിയാകില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version