സാമ്പത്തികം
സംസഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു; പവന് 45,000 ത്തിന് താഴേക്ക്
സംസഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒക്ടോബർ 20 നു ശേഷം ആദ്യമായാണ് സ്വർണവില 45000 ത്തിന് താഴെയെത്തുന്നത്. അഞ്ച് ദിവസംകൊണ്ട് 400 രൂപ കുറഞ്ഞു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,880 രൂപയാണ്.
ഒക്ടോബറിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. 45,920 വരെയെത്തിയ സ്വർണവില പിന്നീട് കുറയുകയായിരുന്നു. അന്താരാഷ്ട വില വ്യതിയാനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5610 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4655 രൂപയുമാണ്. വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
നവംബറിലെ സ്വർണവില ഒറ്റനോട്ടത്തില്‍
നവംബർ 1 – ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 45,120 രൂപ
നവംബർ 2 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
നവംബർ 3 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 45,280 രൂപ
നവംബർ 4 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ
നവംബർ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.വിപണി വില 45,200 രൂപ
നവംബർ 6 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 45,080 രൂപ
നവംബർ 7 – ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 45,000 രൂപ
നവംബർ 8 – ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,880 രൂപ