കേരളം
സ്വര്‍ണവിലയില്‍ മാറ്റമില്ല; 45,400ന് മുകളില്‍ തന്നെ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 45,440 രൂപയുമായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഗ്രാമിന് 5680 രൂപയാണ് വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. മൂന്നാഴ്ചയ്ക്കിടെ 3500 രൂപയാണ് വര്‍ധിച്ചത്.