കേരളം
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; വീണ്ടും 44,000 തൊട്ടു
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി ഉപഭോക്താക്കളില്‍ ആശ്വാസം പകര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരിടവേളയ്ക്ക് ശേഷമാണ് ഈ മാസത്തെ ഉയര്‍ന്നനിരക്കിലേക്ക് സ്വര്‍ണം വീണ്ടുമെത്തിയത്.
ചെവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44000 രൂപയിലുമാണ് ചെവ്വാഴ്ച വ്യാപാരം നടക്കുന്നത്.
ചെവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4570 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36560 രൂപയിലുമാണ് ചെവ്വാഴ്ച വ്യാപാരം നടക്കുന്നത്.
അതേസമയം, ചെവ്വാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ചെവ്വാഴ്ച 74 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5480 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43840 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4555 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36440 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.
അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. തിങ്കളാഴ്ച 74 രൂപയായിരുന്നു വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും ഒരു പവന്‍ 22 കാരറ്റിന് 1200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44240 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 145 രൂപയും ഒരു പവന്‍ 18 കാരറ്റിന് 1160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4600 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36800 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.
ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 1 രൂപ വര്‍ധിച്ച് 74 രൂപയായിരുന്നു ശനിയാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. ഞായറാഴ്ചയും ഇതേവിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ചയാണ് സ്വർണത്തിന് ഇപ്പോൾ വില വർധിക്കാനുള്ള ഒരു പ്രധാന കാരണം. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീണതും വില വർധിക്കാനിടയായിട്ടുണ്ട്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ ഏറെ താത്പര്യപ്പെടുന്നുണ്ട്.