കേരളം
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് | Gold Price Today
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 520 രൂപ കുറഞ്ഞിരുന്നു. ഇന്ന് 240 രൂപ കൂടി കുറഞ്ഞതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 760 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,640 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തുകയാണ്.
ആഗോള വിപണികളിലെ അനശ്ചിതത്വം നിലവിൽ സ്വർണത്തെയും ബാധിച്ചുവെന്നു വേണം കരുതാൻ. ഓഹരി വിപണികൾ ചാഞ്ചാടുമ്പോഴും സ്വർണം ഇടിയാണുള്ള കാരണം ഇതുതന്നെ. സ്വർണവിപണിയിലെ റെക്കോഡ് നിലവാരവും തിരുത്തലിനു വഴിതെളിച്ചു. അതേസമയം യുഎസ്, ചൈനീസ് വിപണികളിൽ തുടരുന്ന കടുത്ത സാമ്പത്തിക ഞെരുക്കം ഏതു നിമിഷവും സ്വർണത്തെ വീണ്ടും ഉന്നതങ്ങളിൽ എത്തിക്കാം.
നിക്ഷേപകരെ സംബന്ധിച്ചു സ്വർണം കൂടുതൽ ആകർഷകമാകുകയാണ്. ഇവർക്ക് ഓരോ ഇറക്കത്തിലും അവസരം കണ്ടെത്താവുന്നതാണ്. ദീർഘകാല നിക്ഷേപ ചക്രവാളമുള്ളവരെ സംബന്ധിച്ചു സ്വർണം നേട്ടമാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം നിലവിലെ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഇല്ലാത്തപക്ഷം സ്വർണം വരും സെഷനുകളിൽ ഡൗൺ ട്രെൻഡ് തുടർന്നേക്കുമെന്നു സംസാരമുണ്ട്.