Connect with us

കേരളം

2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Published

on

2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ 2020 ലെ മികച്ച സിനിമയ്ക്കുള്ള 45-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു (ചിത്രം: ദ് ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ) ലഭിക്കും. സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം:എന്നിവർ). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വൂൾഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡുകൾ നേടി.

കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച,് ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌ക്കാരമാണിത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ് ഓണക്കൂറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ.അരവിന്ദൻ വല്ലച്ചിറ, പ്രൊഫ ജോസഫ് മാത്യു പാലാ, സുകു പാൽക്കുളങ്ങര, എ.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

കെ.ജി. ജോർജിന് ചലച്ചിത്രരത്‌നം

സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകൻ കെ. ജി. ജോർജിന് നൽകും.

റൂബി ജൂബിലി അവാർഡ് ഹരികുമാറിന്

സിനിമാരംഗത്ത് വൈവിദ്ധ്യമാർന്ന സിനിമകളിലൂടെ 40 വർഷം തികയ്ക്കുന്ന സംവിധായകൻ കെ.ഹരികുമാറിന് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും

ചലച്ചിത്രപ്രതിഭാ പുരസ്‌കാരം

വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രതിഷ്ഠ നേടിയ നടൻ മാമ്മൂക്കോയ, നടൻ സായികുമാർ, നടി ബിന്ദു പണിക്കർ എന്നിവർക്കു ചലച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.

മറ്റ് അവാർഡുകൾ:

മികച്ച രണ്ടാമത്തെ ചിത്രം:വെള്ളം(നിർമ്മാണം:ജോസ്‌കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട്)

മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ: പ്രജീഷ് സെൻ (ചിത്രം: വെള്ളം)

മികച്ച സഹനടൻ : സുധീഷ് (ചിത്രം എന്നിവർ)

മികച്ച സഹനടി:മമിത ബൈജു(ചിത്രം: ഖോ ഖോ)

മികച്ച ബാലതാരം : മാസ്റ്റർ സിദ്ധാർത്ഥ (ചിത്രം: ബൊണാമി),

ബേബി കൃഷ്ണശ്രീ(ചിത്രം: കാന്തി)

മികച്ച തിരക്കഥാ കൃത്ത് : സച്ചി (ചിത്രം:അയ്യപ്പനും കോശിയും)

പ്രത്യേക ജൂറി അവാർഡ്: വിശ്വനാഥ ബി നിർമിച്ച് ഹരികുമാർ സംവിധാനം ചെയ്ത ജ്വാലാമുഖി

മികച്ച ഗാനരച യിതാവ് : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ (ചിത്രം : രണ്ടാം നാൾ)

മികച്ച സംഗീത സംവിധാനം : എം.ജയചന്ദ്രൻ (ചിത്രം : സൂഫിയും സുജാതയും)

മികച്ച പിന്നണി ഗായകൻ : പി.കെ.സുനിൽകുമാർ (ഗാനം : ശരിയേത് തെറ്റേത്, ചിത്രം: പെർഫ്യൂം)

മികച്ച പിന്നണി ഗായിക : കെ.എസ്.ചിത്ര (ഗാനം:നീലവാനം താലമേന്തി, ചിത്രം: പെർഫ്യൂം)

മികച്ച ഛായാഗ്രാഹകൻ : അമൽ നീരദ് (ചിത്രം: ട്രാൻസ്)

മികച്ച ചിത്രസന്നിവേശകൻ: നൗഫൽ അബ്ദുള്ള (ചിത്രം: സമീർ)

മികച്ച ശബ്ദലേഖകൻ : റസൂൽ പൂക്കുട്ടി (ചിത്രം : ട്രാൻസ്)

മികച്ച കലാസംവിധായകൻ : ദീപു ജോസഫ് (ചിത്രം: സൂഫിയും സുജാതയും)

മികച്ച മേക്കപ്പ്മാൻ : സുധി സുരേന്ദ്രൻ (ചിത്രം: ഏക് ദിൻ)

മികച്ച വസ്ത്രാലങ്കാരം: മഹർ ഹംസ (ചിത്രം ട്രാൻസ്)

മികച്ച ജനപ്രിയചിത്രം: സൂഫിയും സുജാതയും (സംവിധാനം : ഷാനവാസ് നാരണറിപ്പുഴ)

മികച്ച ബാലചിത്രം: ബോണാമി (സംവിധാനം: ടോണി സുകുമാർ)

മികച്ച ജീവചരിത്ര സിനിമ : വിശുദ്ധ ചാവറയച്ചൻ (സംവിധാനം:അജി കെ.ജോസ്)

മികച്ച പരിസ്ഥിതി ചിത്രം: ഒരിലത്തണലിൽ (സംവിധാനം: അശോക് ആർ.നാഥ്)

അനുഷ്ഠാനകലയെ ആസ്പദമാക്കിയ മികച്ച ചിത്രം: പച്ചത്തപ്പ് (സംവിധാനം: അനു പുരുഷോത്ത്),ഉരിയാട്ട് (സംവിധാനം: കെ.ഭുവനചന്ദ്രൻ)

മികച്ച സംസ്‌കൃതചിത്രം: ഭഗവദ്ദജ്ജുകം (സംവിധാനം യദു വിജയകൃഷ്ണൻ)

മികച്ച നവാഗത പ്രതിഭ

നടൻ: ആനന്ദ് റോഷൻ (ചിത്രം :സമീർ)

നടി: അഫ്സാന ലക്ഷ്മി (ചിത്രം: വെളുത്ത മധുരം)

സംവിധാനം : വിയാൻ വിഷ്ണു (ചിത്രം: ഏക് ദിൻ)

പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ

സംവിധാനം: സീനത്ത് (ചിത്രം രണ്ടാം നാൾ)

ജിനോയ് ജെബിറ്റ് (ചിത്രം: കോഴിപ്പോര്)

ഗാനരചന: ബി.ടി.അനിൽകുമാർ (ചിത്രം ലെയ്ക)

സോദ്ദേശ്യചിത്രം: സമീർ (സംവിധാനം റഷീദ് പാറയ്ക്കൽ)

ആർട്ടിക്കിൾ 21 (സംവിധാനം: ലെനിൻ എൽ.യു)

ഖോ ഖോ (സംവിധാനം; രാഹുൽ റിജി നായർ)

കോവിഡ് ഭീഷണി മാറുന്ന മുറയ്ക്ക് ഉചിതമായ രീതിയിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ.ജോർജ് ഓണക്കൂർ ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് എന്നിവർ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version