Connect with us

കേരളം

സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 7488 പേര്‍ക്ക് രോഗമുക്തി

Published

on

delta covid

കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 318, മലപ്പുറം 314, ആലപ്പുഴ 303, പാലക്കാട് 278, കാസര്‍ഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,306 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,35,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,29,289 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6621 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 327 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 72310 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 27 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,716 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6713 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7488 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1989, കൊല്ലം 738, പത്തനംതിട്ട 427, ആലപ്പുഴ 236, കോട്ടയം 644, ഇടുക്കി 403, എറണാകുളം 1039, തൃശൂര്‍ 74, പാലക്കാട് 444, മലപ്പുറം 407, കോഴിക്കോട് 416, വയനാട് 212, കണ്ണൂര്‍ 333, കാസര്‍ഗോഡ് 126 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 72310 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,08,857 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം13 hours ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

കേരളം16 hours ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

കേരളം17 hours ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

കേരളം18 hours ago

സ്‌കൂള്‍ ബസും KSRTC യും കൂട്ടിയിടിച്ചു; എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കേരളം2 days ago

കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും

കേരളം2 days ago

ഹണിട്രാപ്പ് കേസ്; ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

കേരളം2 days ago

‘ടിപി കേസ് ശിക്ഷാ ഇളവ്’: മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളം2 days ago

KSRTC ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

കേരളം2 days ago

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version