Connect with us

കേരളം

തക്കാളി സംഭരിക്കാൻ സർക്കാർ; കർഷകർക്ക് കിലോയ്ക്ക് 15 രൂപ നൽകുമെന്ന് സഹകരണ വകുപ്പ്

Published

on

വിലയിടില്‍ നട്ടം തിരിഞ്ഞ പാലക്കാട്ടെ കര്‍ഷകരില്‍ നിന്ന് തക്കാളി സംഭരിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. ഒരു കിലോഗ്രാം തക്കാളിക്ക് 15 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കര്‍മ്മപദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കുന്നത്. പാലക്കാട്, ചിറ്റൂര്‍ പ്രദേശത്തെ തക്കാളി കര്‍ഷകര്‍ക്ക് ഒരു കിലോക്ക് ഒരു രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ ഇടത്തട്ടുകാർ തക്കാളി വാങ്ങുന്നത്.

ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കർഷകരെ രക്ഷിക്കാനാണ് അടിയന്തരമായ ഇടപെടല്‍ നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകള ഏകോപിപ്പിച്ചു കൊണ്ട് അടിയന്തിരമായി 100 ടണ്‍ തക്കാളി 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടിയാണ് സഹകരണ വകുപ്പ് സ്വീകരിച്ചത്. 24 മണിക്കൂറിനകം തന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ആവശ്യമെങ്കിൽ ഈ സംവിധാനം തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. ചൂഷണം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്നും കർഷകരെ ചേര്‍ത്തു പിടിക്കാന്‍ സഹകരണമേഖല കൂടെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സഹകരണ വാരാഘോഷത്തില്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച മൂന്ന് വര്‍ഷക്കാലത്തേക്കുള്ള പ്രത്യേക കര്‍മ്മ പദ്ധതിയില്‍ ഏറ്റവും മുന്‍ഗണന നല്‍കിയത് കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍ തന്നെയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തക്കാളി കൃഷിക്കാര്‍ക്ക് വേണ്ടി ഈ നടപടി സ്വീകരിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version