Connect with us

കേരളം

സ്ത്രീധനത്തിനെതിരേയും ആര്‍ഭാടവിവാഹങ്ങള്‍ക്കെതിരേയും പ്രചാരണവുമായി കേരള വനിതാ കമ്മിഷന്‍

WhatsApp Image 2021 07 09 at 9.43.58 AM

നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് നേരെ കുടുംബങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രചാരണവുമായി കേരള വനിതാ കമ്മിഷന്‍. ഇതിന് മുന്നോടിയായി നിലവിലുള്ള സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കമ്മിഷന്‍ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 1961-ലെ സ്ത്രീധന നിരോധന ആക്റ്റ് വകുപ്പ് 3 ഉപവകുപ്പ് 2-ൽ വിവാഹ സമയത്ത് വധൂവരന്മാർക്ക് നല്‍കുന്ന സമ്മാനം സ്ത്രീധനമായി കരുതപ്പെടുതല്ലെന്ന് പറയുന്നു. സമ്മാനം നല്‍കുന്നു എന്ന വ്യാജേന കേരളത്തിലെ വിവാഹങ്ങളില്‍ പരോക്ഷമായ സ്ത്രീധനക്കൈമാറ്റമാണ് നടക്കുന്നത്. അപ്രകാരം ഒരു വിവാഹം നടന്നാല്‍ സ്ത്രീധന നിരോധന ആക്റ്റ് പ്രകാരമുള്ള കുറ്റം ചുമത്തി കേസ് ചാര്‍ജ് ചെയ്യുന്നുമില്ല.

എന്നാല്‍, വിവാഹിതയായ സ്ത്രീയ്ക്ക് ജീവഹാനി സംഭവിച്ചതിനു ശേഷം മാത്രമാണ് ഈ വകുപ്പ് തന്നെ ചുമത്തുന്നുവെന്നതാണ് സാഹചര്യം ഇത്രയും ദുരന്തപൂര്‍ണമാക്കുതും കൂടുതല്‍ പേരെ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പ്രേരിപ്പിക്കുന്നതുമെന്ന് കമ്മിഷന്‍ വിലയിരുത്തുന്നു. 1985-ലെ സ്ത്രീധന നിരോധനം (വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങള്‍ അടങ്ങിയ പട്ടിക പരിപാലിക്കുന്ന) ചട്ടങ്ങള്‍, ചട്ടം 5 ആയി ‘വിവാഹത്തിന് സമ്മാനം കിട്ടിയവയുടെ ലിസ്റ്റ് തയാറാക്കി വരന്റെയും വധുവിന്റെയും, കൂടാതെ അവര്‍ രണ്ടു പേരുടെയും മാതാപിതാക്കളുടെ/രക്ഷാകര്‍ത്താക്കളുടെ കൈയ്യൊപ്പോടെ ഒരു നോട്ടറിയുടെ മുമ്പാകെ സാക്ഷ്യപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്യുതിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതു സംബന്ധിച്ച സത്യവാങ്മൂലം വധുവിന്റെ മാതാപിതാക്കള്‍/രക്ഷാകര്‍ത്താക്കള്‍ ബന്ധപ്പെട്ട സ്ത്രീധന നിരോധന ഓഫീസര്‍ക്ക് കൈമാറാവുതാണ്’ എന്ന് ചേര്‍ക്കണമെന്ന് കമ്മിഷന്‍ നിയമഭേദഗതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തു.

വകുപ്പ് 4 എ പ്രകാരം സ്ത്രീധനം പ്രോത്സാഹിപ്പിക്കുന്നതരം പരസ്യങ്ങള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും വിവാഹവുമായി ബന്ധപ്പെട്ട്് സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കടകള്‍ എന്നിവയുടെ പരസ്യങ്ങള്‍ പത്ര-ദൃശ്യ മാധ്യമങ്ങളില്‍ വ്യാപകമാണ്. നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നടപടികള്‍ കൃത്യമായി സ്വീകരിക്കുന്നുമില്ല. വകുപ്പ് 8 ബി പ്രകാരം സ്ത്രീധന നിരോധന ഓഫീസര്‍മാര്‍, ഉപദേശക സമിതി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ശിപാര്‍ശ ചെയ്തു. സാമൂഹ്യമാധ്യമങ്ങള്‍, പത്രങ്ങള്‍, എഫ്എം റേഡിയോ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയുള്ള സമഗ്രമായ ദൃശ്യ-ശ്രാവ്യ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് സ്ത്രീധനം, ആര്‍ഭാട വിവാഹം എന്നീ അനീതികള്‍ക്കെതിരേ വനിതാ കമ്മിഷനോട് അണിചേരാന്‍ കമ്മിഷന്റെ ഫേസ്ബുക്ക് പേജില്‍ നിന്നുള്ള പോസ്റ്ററുകള്‍ അവരവരുടെ അക്കൗണ്ട് പോസ്റ്റ് ചെയ്ത് എന്‍ഡ് ഡൗറി, കേരള വിമെന്‍സ് കമ്മിഷന്‍ എന്നിങ്ങനെ ഹാഷ്ടാഗ് ചെയ്യാവുന്നതാണ്.

കമ്മിഷന്റെ കലാലയജ്യോതി പരിപാടിയിലൂടെ പ്രധാനമായും സ്ത്രീധന നിരോധന നിയമം, വിവാഹ നിയമങ്ങള്‍, ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷണ നിയമം എന്നിവയലധിഷ്ഠിതമായ ബോധവത്കരണ പരിപാടികളാണ് നടന്നുവരുന്നത്. ഇതിനു പുറമേ വിവാഹ പൂര്‍വ കൗണ്‍സലിങ്ങും കമ്മിഷന്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ചുവരുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി ആയിരത്തോളം കലാലയ ജ്യോതി പരിപാടികളും നൂറോളം വിവാഹ പൂര്‍വ കൗണ്‍സലിങ്ങും കമ്മിഷന്‍ സംഘടിപ്പിച്ചു. ഇതിലൂടെ പതിനായിരത്തിലേറെ സ്ത്രീകള്‍ക്ക് തങ്ങളുടെ സുരക്ഷയ്ക്കായുള്ള വിവിധ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കാന്‍ കഴിഞ്ഞതായും കമ്മീഷൻ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version