Connect with us

കേരളം

നിയമസഭാ സമ്മേളനം ഇന്ന് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പിരിയും; വെള്ളി വരെ സഭ ചേരില്ല

xkerala assembly 1608538382 1622099239.jpg.pagespeed.ic .qfUsAkEmyW

ഇന്ന് നിയമസഭാ സമ്മേളനം ചേരും. പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് സഭ പിരിയും. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രസംഗിക്കും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെയുള്ള സഭാ നടപടികൾ മാറ്റി വയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്നുളള നടപടിക്രമങ്ങൾ കാര്യോപദേശക സമിതി തീരുമാനിക്കും. സംസ്ഥാനത്തെ മഴക്കെടുതികൾ അവസാനിച്ചാൽ തിങ്കളാഴ്ച സഭാ സമ്മേളനം പുനരാരംഭിക്കും.

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനം ഒക്ടോബർ നാലിനാണ് ആരംഭിച്ചത്. നിയമ നിർമാണം പ്രധാന അജൻഡയായി പരിഗണിക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം നാല് ബില്ലുകളാണ് പരിഗണിച്ചത്. രാജ്യത്തെ ആദ്യത്തെ കടലാസ്‌രഹിത നിയമസഭയെന്ന സ്വപ്‌ന നേട്ടം ഈ സമ്മേളനത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കൈവരിക്കും.

24 ദിവസം നീളുന്ന സമ്മേളനം നവംബർ പന്ത്രണ്ടിനാണ് സമാപിക്കുന്നത്. ഇതിൽ 19 ദിവസം നിയമ നിർമാണത്തിനും നാല് ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കും ഒരു ദിവസം ഉപധനാഭ്യർഥനകളുടെ പരിഗണനക്കുമാണ് നിശ്ചയിച്ചിരുന്നത്. ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ യഥാസമയം സഭയിൽ അവതരിപ്പിച്ച് പാസ്സാക്കാൻ സാധിക്കാത്ത സാഹചര്യം മറികടക്കാനാണ് നിയമനിർമാണത്തിന് ഊന്നൽ നൽകി സഭാ സമ്മേളനം ചേരുന്നത്. നിലവിൽ 45 ഓർഡിനൻസുകളാണ് നിയമമാകാനുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version