Connect with us

കേരളം

സിൽവർ ലൈൻ പദ്ധതി; സർക്കാർ വീണ്ടും ഹൈക്കോടതിയിൽ

സിൽവർ ലൈനിൽ സർക്കാർ വീണ്ടും ഹൈക്കോടതിയിൽ. ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞ ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കെയായിരുന്നു സർവ്വേ തടഞ്ഞുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.

അപ്പീൽ ഡിവിഷൻ ബെഞ്ചിനെ പരിഗണനയിലാണ് എന്ന വാദം കണക്കിലെടുക്കാതെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്നാണ് സർക്കാർഉയർത്തുന്ന വാദം. സിൽവർ ലൈൻ പദ്ധതിക്ക് എതിരായ ഹർജിക്കാരുടെയും കേന്ദ്ര സർക്കാരിന്റെയും ഭാഗം മാത്രം പരിഗണിച്ചാണ് സർവ്വേ തടഞ്ഞുകൊണ്ടുള്ള രണ്ടാമത്തെ ഉത്തരവെന്നും സർക്കാർ ആരോപിക്കുന്നു. സർക്കാരിന്റെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.

ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ആദ്യ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി.

പുതിയ പദ്ധതിയ്ക്കായി കേരള സർവേസ് ആൻഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സർക്കാറിന് സർവേ നടത്താമെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബ‌ഞ്ച് ഉത്തരവ് റദ്ദാക്കിയത്. അതേ സമയം, സിൽവർ ലൈനിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. ഇതോടൊപ്പം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേക്കും കല്ലിടലിനുമെതിരെ വിവിധ ജില്ലകളിൽ നാട്ടുകാരുടെ നേതൃത്വത്തിലും വലിയ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version