കേരളം
പത്ത് വർഷത്തിനുള്ളിൽ സമ്പൂർണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മറ്റും: മുഖ്യമന്ത്രി
പത്ത് വർഷത്തിനുള്ളിൽ സമ്പൂർണ കായിക സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മുഴപ്പിലങ്ങാട്ടെ ഇ. കെ നായനാർ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കായികരംഗത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. 1500 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്
ഓരോ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. താഴെ തട്ടിൽ പരിശീലനം ലഭിച്ചാലെ നല്ല കായിക താരങ്ങളെ വളർത്തിയെടുക്കാൻ ആവുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ജനങ്ങളെയും കായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സാധിക്കണം. കുട്ടികള്‍ക്കിടയില്‍ കായിക സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും സൗഖ്യം എന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.