Connect with us

കേരളം

KEAM: ജൂൺ 21 വരെ അപേക്ഷിക്കാം

Published

on

exam 2

കേരള എൻജിനീയറിങ്ങ് / ഫാർമസി / ആർക്കിടെക്ചർ / മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി ജൂൺ 21 വരെ അപേക്ഷിക്കാം.

സംസ്ഥാനത്ത് എം. ബി. ബി. എസ്, ബി. ഡി. എസ്, ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, അഗ്രികൾചർ, ഫോറസ‌്ട്രി, വെറ്ററിനറി, ഫിഷറീസ്, എന്നീ പ്രൊഫഷണൽ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന‌് KEAMന് ഓൺലൈനായി അപേക്ഷിക്കണം.

വിദ്യാർത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ജൂൺ 21 നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

മറ്റ് അനുബന്ധ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിന് ജൂൺ 30വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷയും അനുബന്ധ രേഖകളും തപാൽമാർഗം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല.

അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ എല്ലാ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനോ ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. എൻ ആർ ഐ ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അനുബന്ധ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്.

എം. ബി. ബി. എസ‌്/ ബി. ഡി. എസ്/ മറ്റ് മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്ക‌് NTA നടത്തുന്ന NEET UG 2021 റാങ്കിന്റെ അടിസ്ഥാനത്തിൽ കേരള പ്രവേശന പരീക്ഷാ കമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽ നിന്നാണ‌് കേരളത്തിൽ പ്രവേശനം.

കേരളത്തിലെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കീമിന്റെ പ്രവേശന പരീക്ഷ എഴുതണം.

കേരളാ എഞ്ചിനീയറിങ്ങ്, ഫാർമസി പ്രവേശന പരീക്ഷകൾ ജൂലൈ 24ന് നടത്തും. ജൂലൈ 24ന് രാവിലെ 10 മണി മുതൽ 12:30 വരെ പേപ്പർ ഒന്നും (ഫിസിക്സ്, കെമിസ്ട്രി ) ഉച്ചയ്ക്ക് 2:30 മുതൽ 5:00 മണി വരെ പേപ്പർ രണ്ടും (മാത്തമാറ്റിക്സ്) പരീക്ഷയുമാണ് നടത്തുന്നത്..

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version