Connect with us

കേരളം

കര്‍ക്കിടകം പിറന്നു; ഇനി രാമായണ പാരായണ നാളുകള്‍

Published

on

images 24.jpeg

ഇന്ന് കര്‍ക്കിടകം ഒന്ന്, ഇനി രാമായണ പാരായണ നാളുകള്‍. പഞ്ഞ മാസമെന്നാണ് കര്‍ക്കിടകത്തെ പഴമക്കാര്‍ പറയുക. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം. കര്‍ക്കിടകത്തിന്റെ ക്ലേശത്തിനിടയിലും മനസിനും ശരീരത്തിനും ആശ്വാസം പകരാനാണ് രാമായണ പാരായണം. കേള്‍വിയില്‍ സുകൃതമേകാന്‍ രാമകഥകള്‍ പെയ്യുന്ന കര്‍ക്കിടകമാസത്തെ ഓരോ ഭവനങ്ങളും ആഘോഷമാക്കുകയാണ്.

രാമായണ മാസാചരണത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ രാമായണ പാരായണം നടക്കും. വീടുകളിലും സന്ധ്യയ്ക്ക് നിറദീപങ്ങള്‍ തെളിയിച്ച് രാമായണ പാരായണം തുടരും. രാമായണം വായിച്ച് തീരുമ്പോള്‍ കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസിലെ വിദ്വേഷങ്ങളാകണമെന്നാണ് വിശ്വാസം. ഹിന്ദുഭവനങ്ങളില്‍ ദശപുഷ്പങ്ങള്‍ വെച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങ് ഒരു മാസം മുഴുവന്‍ നടക്കുന്നു. രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കര്‍ക്കിടകമാസം അവസാനിക്കുമ്പോഴേക്കും വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം.

കര്‍ക്കടകത്തിന്റെ ക്ലേശത്തിനിടയില്‍ മനസ്സിനും ശരീരത്തിനും ആശ്വാസം പകരാനാണ് തുഞ്ചത്താചാര്യന്റെ അധ്യാത്മരാമായണം പാരായണം ചെയ്യുന്നത്. ക്ഷേത്രങ്ങളില്‍ രാവിലെയും വൈകുന്നേരവും രാമായണപാരായണം പതിവുണ്ട്. രാമായണമാസത്തിനൊപ്പം ദേവീക്ഷേത്രങ്ങളില്‍ ആടിചൊവ്വയും ആടിവെള്ളിയും ആഘോഷിക്കാറുണ്ട്. പ്രത്യേക പൂജകളും സംഗീതക്കച്ചേരികളും ഈ ദിവസങ്ങളില്‍ നടത്തും.വിളവെടുപ്പിനു മുന്‍പ് വീടുകളിലും ക്ഷേത്രങ്ങളിലും നിറയ്ക്കുന്നതും കര്‍ക്കടകത്തിലാണ്. ശ്രീരാമചന്ദ്രന്‍ ജനിച്ചതും ആഷാഢ മാസത്തില്‍ അഥവ കര്‍ക്കിടകത്തില്‍ തന്നെ. വീടുകള്‍ വൃത്തിയാക്കി ശീപോതിക്ക് തീര്‍ഥംവച്ച് ദീപംസാക്ഷിയാണ് രാമായണ പാരായണം.

ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള ഭാഗങ്ങള്‍ 30 ദിവസം കൊണ്ട് വായിച്ചു തീര്‍ക്കണം. മുത്തശ്ശിമാര്‍ക്കൊപ്പം പേരക്കുട്ടികളും രാമായണ കഥകള്‍ കേള്‍ക്കാന്‍ കൂടെ കൂടും. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ് പാരായണത്തിനായി തിരഞ്ഞെടുക്കുന്നത്. വാത്മീകി രാമായണം വായിക്കുന്നവരും കുറവല്ല. ധര്‍മാര്‍ഥ കാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ഥങ്ങളുടെ സാരസര്‍വസ്വമാണ് രാമകഥ, ശാരികപ്പൈതല്‍ പേര്‍ത്തും പേര്‍ത്തും അത് മലയാളക്കരയില്‍ പാടിക്കൊണ്ടിരിക്കുന്നു.

കേരളീയ ആയുർവേദ ചികിത്സാസംസ്കാരത്തിന്റെ മറ്റൊരു പ്രത്യേകതയാണ് കർക്കിടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ്മ ചികിത്സകൾ. വർഷഋതുവിലെ ഒരു മാസത്തിന്റെ പേരാണ് കർക്കിടകം. ആ മാസത്തിൽ ചെയ്യുന്നത് കൊണ്ടാണ് അതിന് കർക്കിടക ചികിത്സ എന്നും ആ സമയത്ത് കുടിക്കുന്ന ഔഷധകഞ്ഞിക്ക് കർക്കിടകക്കഞ്ഞി എന്ന് പറയുന്നത്.

നമ്മുടെ നാട്ടിൽ മൺസൂൺ (കാലവർഷം) സീസൺ തുടങ്ങുന്നത്തോടു കൂടിയാണ് കർക്കിടക ചികിത്സാസമയം ആരംഭിക്കുന്നത്. ഫെബ്രുവരി മാസത്തോട് കൂടി തുടങ്ങുന്ന ചൂട് വർധിച്ച് പലപ്പോഴും അവസാന ആഴ്ചകളിൽ ഗൾഫ് രാജ്യങ്ങളിലേതിന് സമാനമായ നിലയിൽ ആകാറുണ്ടല്ലോ. ഇങ്ങനെ അത്യുഷ്ണം കൊണ്ടു ചുട്ടുപഴുത്ത ഭൂമിയിലേക്ക് പെട്ടന്ന് മഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ നടക്കുന്ന ചില രാസപ്രവർത്തനങ്ങൾ കൊണ്ടും മറ്റും ഭൂമിയിലാകെ അമ്ലസ്വഭാവം കൂടുന്നു.

മാത്രമല്ല ‘അടമഴ’ നമുക്ക് ചുറ്റും ഈർപ്പം വളരെയധികം കൂട്ടുന്നു. ഈ അനുകൂല കാലാവസ്ഥയിൽ പകർച്ചവ്യാധി രോഗാണുക്കൾ ധാരാളം ഉണ്ടാകുന്നു. മാത്രമല്ല ഇവയെ പരത്തുന്ന കൊതുക്, ഈച്ച പോലുള്ള ജീവികളും ഈ കാലത്ത് കൂടുന്നു. അതുകൊണ്ടാണ് മഴക്കാലം പകർച്ചവ്യാധികളുടെ കാലം കൂടിയായി മാറുന്നത്.

പ്രകൃതിയുടെ പ്രതിഫലനമെന്ന പോലെ തന്നെ നമ്മുടെ ശരീരത്തിലും ഇത്തരത്തിൽ പ്രതികൂലമായ അവസ്ഥകൾ ഉണ്ടാകുന്ന ഒരു സമയമാണ് കർക്കിടകം. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ മൂന്നും വർധിക്കുന്നതിനാൽ ശരീരത്തിൽ പല രോഗങ്ങളും തലപൊക്കുന്ന സമയം കൂടിയാണ് ഇത്‌. പിത്തദോഷം വർധിച്ച് വയറിളക്കം, ഛർദി, വിശപ്പില്ലായ്മ, ദഹനക്കുറവ്, അസിഡിറ്റി തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉണ്ടാകുന്നു.

അതുപോലെ തണുപ്പും ഈർപ്പവും കൂടുന്നതിനാൽ കർക്കിടകത്തിൽ വാതദോഷം നന്നായി വർധിക്കുന്നു. പൊതുവെ വാതരോഗികൾക്കും പ്രായം കൂടിയവർക്കും തരിപ്പ്, കടച്ചിൽ, വേദന തുടങ്ങിയ ഈ സമയത്ത് കൂടുന്നു.

പലർക്കും പുതുതായി വാതരോഗങ്ങൾ ഉണ്ടാകുന്നത് കർക്കിടക സമയത്താണ്. കൂടാതെ, കഫ സംബന്ധമായ ചുമ, കഫക്കെട്ട് തുടങ്ങിയ കഫരോഗങ്ങളും ഈ സമയത്ത് ധാരാളമായി ഉണ്ടാകാറുണ്ട്. ഇങ്ങനെ നോക്കുമ്പോൾ രോഗപ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ട കാലമാണ് കർക്കിടകം.

അതുകൊണ്ടാണ് ഈ മാസത്തിൽ നമ്മുടെ ദഹനശേഷിയും ശരീരബലവും സംരക്ഷിക്കാൻ കർക്കിടക കഞ്ഞി മുതലായവ ശീലിക്കാൻ ആചാര്യന്മാർ പറയുന്നത്. ചുരുങ്ങിയ പക്ഷം ഒരു കൊല്ലത്തിൽ ഏഴു ദിവസമെങ്കിലും എല്ലാവരും ഔഷധങ്ങൾ ചേർത്തുണ്ടാക്കുന്ന കർക്കിടകക്കഞ്ഞി ശീലിക്കേണ്ടതാണ്. ചെറിയ കുട്ടികൾ മുതൽ വയസായവർക്ക് വരെ അനുയോജ്യമായ രീതിയിലാണ് കർക്കിടക കഞ്ഞിക്കൂട്ട് തയാറാക്കിയിരിക്കുന്നത്. ദശമൂലങ്ങൾ കഴുകിച്ചതച്ച് ആദ്യം കഷായം വെക്കുന്നു. അതിൽ നവരയരി ചേർത്ത് കഞ്ഞിയുണ്ടാക്കുന്നു. ദീപന പാചനങ്ങളായ മരുന്നുകളും തേങ്ങാപ്പാലും ഒക്കെ ചേർത്ത് തയാറാക്കിയ കഞ്ഞി നമ്മുടെ ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നു. ദഹനപ്രക്രിയകൾ ശരിയാകുന്നത്തോടു കൂടി നമ്മുടെ ശരീരത്തിലുള്ള ഉപാപചയ പ്രവർത്തികൾ (Metabolic Functions) ശരിയായ രീതിയിലാകുന്നു.

വേദന, കടച്ചിൽ, തരിപ്പ് പോലുള്ള വാതരോഗങ്ങൾ ഉണ്ടാകുന്നത് തടയാനും ഉള്ളവ ഭേദപ്പെടുത്താനും ഉഴിച്ചിൽ, പിഴിച്ചിൽ, കിഴി, ധാര തുടങ്ങിയ ക്രിയകൾ കർക്കിടകത്തിൽ ചെയ്യുന്നു. വിവിധ തരത്തിലുള്ള തൈലങ്ങളും ചൂടും മസാജുകളും ഒക്കെയാകുമ്പോൾ വാതദോഷം ശമിക്കുന്നു. മാത്രമല്ല ഇതുമൂലം ശരീരബലം കൂടുന്നതിനാൽ രോഗ പ്രതിരോധശേഷിയും കൂടുന്നു.

ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ നിലനിർത്താനുള്ള ഒരു വർഷത്തേക്ക് ആവശ്യമായ ഊർജം സംഭരിക്കലും ശുദ്ധീകരണവും ആണ് കർക്കിടക ചികിത്സയിൽ സംഭവിക്കുന്നത്. ആയതിനാൽ നമ്മൾ എല്ലാവരും കർക്കിടകക്കഞ്ഞി, കർക്കിടക ചികിത്സ തുടങ്ങിയവ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വർഷാവർഷം ശീലിക്കേണ്ടതാണ്. ചുരുങ്ങിയ പക്ഷം കർക്കിടകക്കഞ്ഞി എങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നമുക്ക് കഴിയട്ടെ!.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version