Connect with us

കേരളം

‌കരമനയിൽ മത്സ്യം വലിച്ചെറിഞ്ഞ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

Published

on

കരമനയില്‍ വഴിയോര കച്ചവടക്കാരിയായ വയോധിക വില്‍പ്പനക്ക് വെച്ച മീന്‍ പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ജില്ല ലേബർ ഓഫിസർക്ക് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

ബുധനാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. വലിയതുറ സ്വദേശി മേരി പുഷ്പം വിൽപ്പനക്ക് വെച്ച മീനാണ് തട്ടിത്തെറിപ്പിച്ചത്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാർ മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. കരമന സ്റ്റേഷനിലെ എസ്‌.ഐയും മറ്റൊരു പൊലീസുകാരനുമാണ് മീന്‍ വലിച്ചെറിഞ്ഞതെന്ന് ഇവർ പറഞ്ഞു.

സംഭവത്തില്‍ കരമന പൊലീസിനെതിരെ മന്ത്രി ആന്‍റണി രാജുവിന് പരാതി നല്‍കിയെന്ന് മേരി പുഷ്പം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട്, കരമന പൊലീസ്​ സ്​റ്റേഷനുകളിലെ ഉദ്യോഗസ്​ഥർ പറഞ്ഞിരുന്നു. കരമന സ്റ്റേഷൻ പരിധിയിൽ ദേശീയപാതയിൽ മാടൻ കോവിലിന് എതിർവശത്താണ് സംഭവം. ഫുട്പാത്തിലിരുന്ന് മത്സ്യക്കച്ചവടം നടത്തുന്ന മേരി പുഷ്പവും മറ്റൊരു സ്​ത്രീയുമാണ്​ പൊലീസ്​ അതിക്രമത്തിന്​ ഇരയായതായി പരാതിപ്പെട്ടത്​.

കരമന എസ്.ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നവിധമുള്ള കച്ചവടം അനുവദിക്കാനാവില്ലെന്നും മറ്റൊരു സ്ഥലത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ടതാണ്​ പ്രശ്​നങ്ങളുടെ തുടക്കം. തങ്ങളോട്​ ഇവിടെ നിന്ന്​ മാറാൻ ആവശ്യപ്പെട്ട ശേഷം പ്രകോപിതരായ പൊലീസ് സംഘം മത്സ്യം വാരിയെറിഞ്ഞു എന്നാണ് പരാതി.

എന്നാൽ, ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല എന്നും പരാതി മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്നുമാണ് പൊലീസ് പറഞ്ഞത്. റോഡിലെ വളവും ജനങ്ങൾ തിക്കിത്തിരക്കുന്നതും ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുമെന്നതിനാലാണ്​ ഇവരോട്​ മാറാൻ ആവശ്യപ്പെട്ടത്​. സാമൂഹിക അകലം പാലിക്കാതെ വരുമെന്നതു കൊണ്ടാണ് ഇത്തരമൊരു നിർദേശം നൽകിയതെന്നും പൊലീസ് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version