Connect with us

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെകെ ശൈലജ, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നന്ദി അറിയിച്ച്‌ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍

Published

on

n2533858943141cea0f9ac47b697108767f490f305e4bf599d0fd6e82acebaa31c6108d8f7

മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി കെകെ ശൈലജ, ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് നന്ദി അറിയിച്ച്‌ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോവിഡ് മുക്തനായി വീട്ടില്‍ വിശ്രമിക്കുന്ന ജയരാജന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് നന്ദി പറയുന്നത്.

ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ്. നിരന്തരമായി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതി പൂര്‍വ സ്ഥിതിയിലാക്കാന്‍ നേതൃത്വം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെകെ ശൈലജ, ആരോഗ്യ വകുപ്പ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, സിപിഎം- എല്‍ഡിഎഫ് നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ജയരാജന്‍ നന്ദി പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളോളം ചികിത്സയിലായിരുന്നു . പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കോവിഡ് ന്യൂമോണിയ ഉള്‍പ്പെടെ ബാധിച്ച്‌ ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. എന്നെ ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണ്.നിരന്തരമായി ബന്ധപ്പെട്ട് കൊണ്ട് എന്‍്റെ ആരോഗ്യസ്ഥിതി പൂര്‍വ്വസ്ഥിതിയിലെത്തിക്കാന്‍ നേതൃത്വം കൊടുത്ത കേരളത്തിന്‍്റെ ആദരണീയനായ മുഖ്യമന്ത്രി സ:പിണറായി വിജയന്‍ ,ആരോഗ്യ വകുപ്പ് മന്ത്രി സ: കെ.കെ.ശൈലജ ടീച്ചര്‍ എന്നിവര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനും പ്രത്യേകിച്ച്‌ കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്‌, പരിയാരം എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ , നേഴ്സുമാര്‍ തുടങ്ങിയവര്‍ക്കും മന്ത്രിമാരടക്കമുള്ള സിപിഐഎം – എല്‍ ഡി എഫ് നേതാക്കള്‍ക്കും , പ്രവര്‍ത്തകര്‍ക്കും , മറ്റു പാര്‍ട്ടികളിലെ സുഹൃത്തുക്കള്‍ക്കും കലക്ടരടക്മുള്ള ഉദ്യോഗസ്ഥന്മാര്‍ക്കും അഭ്യുദകാംക്ഷികള്‍ക്കും
നന്ദി അറിയിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version