Connect with us

കേരളം

കല്യാൺ ഓഹരികൾക്ക് 2.64 മടങ്ങ് ആവശ്യക്കാർ

Published

on

124

കേരളം ആസ്ഥാനമായ കല്യാൺ ജൂവലേഴ്‌സ് നടത്തിയ മൂന്നു ദിവസത്തെ പ്രഥമ ഓഹരി വില്പന വ്യാഴാഴ്ച അവസാനിച്ചു. 9.46 കോടി ഓഹരികൾ വിൽപ്പനയ്ക്ക് വച്ചപ്പോൾ 24.96 കോടി ഓഹരികൾക്ക് അപേക്ഷകരുണ്ടായി. അതായത് 2.64 ഇരട്ടി സബ്‌സ്‌ക്രിപ്ഷൻ. 1,175 കോടി രൂപയുടെ സമാഹരണലക്ഷ്യത്തോടെ നടത്തിയ ഐ.പി.ഒ.യിൽ 352 കോടി രൂപ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനത്തിൽ നിന്നുൾപ്പെടെ 15 ആങ്കർ നിക്ഷേപകരിൽ നിന്നായി സമാഹരിച്ചിരുന്നു. ശേഷിച്ച ഓഹരികളിലാണ് 2.64 മടങ്ങ് കൂടുതൽ സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചത്.

റീട്ടെയിൽ വിഭാഗത്തിൽപ്പെട്ട ചെറുകിട നിക്ഷേപകർക്കായി മാറ്റിവച്ച ഓഹരികൾക്ക് 2.85 ഇരട്ടിയും ജീവനക്കാർക്കുള്ള ഓഹരികൾക്ക് 3.78 ഇരട്ടിയും അപേക്ഷകരുണ്ടായി. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കുള്ള വിഭാഗത്തിൽ 2.79 ശതമാനവും നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരുടെ വിഭാഗത്തിൽ 1.93 ശതമാനവും ഇരട്ടി ഓഹരികൾക്ക് ആവശ്യക്കാരുണ്ട്.

ബാങ്ക് സമരം, കുറഞ്ഞ സമയപരിധി, ഒരേ സമയം രണ്ടിലേറെ ഐ.പി.ഒ.കൾ ഉണ്ടായിരുന്നത് എന്നിങ്ങനെ ഒട്ടേറെ പ്രതികൂലഘടങ്ങൾക്കിടയിലാണ് കല്യാൺ ജൂവലേഴ്‌സ് ഈ നേട്ടം സ്വന്തമാക്കിയത്. ജൂവലറി മേഖലയിൽ മാത്രം പ്രവർത്തിക്കുന്ന ഒരു കമ്പനി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ., കേരളത്തിലെ സ്വകാര്യ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ഐ.പി.ഒ. എന്നീ പ്രതേകതകൾ കല്യാൺ ജൂവലേഴ്‌സിന്റെ ഓഹരി വില്പനയ്ക്കുണ്ടായിരുന്നു.

ഓഹരികളുടെ അലോട്ട്‌മെന്റ് 23-ന് പൂർത്തിയാക്കും. അർഹതപ്പെട്ടവരുടെ ഡീമാറ്റ് അക്കൗണ്ടിൽ 25-ന് ഓഹരികൾ വരവു വയ്ക്കും. 26-ന് ബി.എസ്.ഇ.യിലും എൻ.എസ്.ഇ.യിലും ലിസ്റ്റ് ചെയ്ത് വ്യാപാരം ആരംഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version