Connect with us

കേരളം

കളമശേരി സ്ഫോടനം; മനുഷ്യത്വത്തിന് നിരക്കാത്ത കുറ്റകൃത്യം; അപലപിച്ച് ​ഗവർണർ

Arif Mohammad Khan

കളമശേരിയിൽ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ ഉണ്ടായ സ്ഫേടനം അപലപിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത കുറ്റകൃത്യമാണെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമാണെന്നും ​ഗവർണർ പറഞ്ഞു. തന്റെ ഹൃദയം വേദനിക്കുന്നുവെന്നും അപലപനീയമാണെന്നും ​ഗവർണർ പറഞ്ഞു.

നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. ഭീകരബന്ധം ഉണ്ടോയെന്ന് തനിക്ക് പറയാനാവില്ലെന്നും ​​ഗവർണർ വ്യക്തമാക്കി. നിയമവാഴ്ച്ചയുള്ള നാട്ടിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത സംഭവമാണ് നടന്നത്. സമാധാനപരമായ കൂട്ടായ്മയ്ക്ക് നേരെ നടന്ന സംഭവം അങ്ങേയറ്റം അപലപീനയം. താൻ വേദനിക്കുന്നവർക്കൊപ്പമാണ് ​ഗവർണർ പറഞ്ഞു.

സ്ഫോടനത്തിൽ കൊച്ചി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ കുറ്റം സമ്മതിച്ച് പൊലീസിൽ കീഴടങ്ങിയിരുന്നു. സംഭവത്തിലെ പ്രതി മാർട്ടിൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ശേഷം സ്ഫോടനം നടത്താനുണ്ടായ കാര്യങ്ങൾ വിശദീകരിച്ച് മാർട്ടിൻ ഫേസ്ബുക്കിൽ ലൈവ് വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ തൃശൂർ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

മാർ‌ട്ടിന്റെ പക്കൽ നിന്നും സ്ഫോടനത്തിനുപയോ​ഗിച്ച റിമോട്ട് കണ്ടെത്തി. സ്ഫേടത്തിനായി ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിൽ നിന്നാണെന്ന് പൊലീസിന് മാർട്ടിൻ മൊഴി നൽകിയിട്ടുണ്ട്. താൻ ചൂണ്ടിക്കാണിച്ച തെറ്റുകൾ സഭ തിരുത്താൻ തയ്യാറാകാത്തതുകൊണ്ടാണ് സ്ഫോടനം നടത്തിയെന്നാണ് മാർട്ടിൻ സ്ഫോടനത്തിന് ശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version