Connect with us

കേരളം

പ്രിയ സംവിധായകന് അന്ത്യാഞ്ജലി അർപ്പിച്ച് കലാകേരളം

Screenshot 2023 08 09 154342

സംവിധായകൻ സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിച്ച് കലാകേരളം. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പ്രിയപ്പെട്ട കലാകാരനെ അവസാനമായി കാണാൻ നൂറ് കണക്കിനാളുകളാണ് എത്തിയത്. ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. ഇപ്പോൾ വീട്ടിലാണ് പൊതുദർശനം നടക്കുന്നത്. ഇവിടെ നിന്നും വൈകിട്ട് 6 ന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് അദ്ദേഹം മരിച്ചത്. ഏറെക്കാലമായി കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധയുണ്ടായി. പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളും സമൂഹമാധ്യമങ്ങൾ വഴി സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ചു.

നാടക സംഘങ്ങളിലൂടെയാണ് സിദ്ദിഖ് കലാരംഗത്തേക്ക് വന്നത്. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ തിളങ്ങി. ആ കാലം മുതലുള്ള സുഹൃത്ത് ലാലിനൊപ്പം പിന്നീട് ചലച്ചിത്ര സംവിധായകനായി അരങ്ങേറി. തിരക്കഥാകൃത്ത് എന്ന നിലയിലാണ് ലാലും സിദ്ദിഖും ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സംവിധായകൻ ഫാസിലിന്റെ സഹായിയായി ‘പപ്പൻ പ്രിയപ്പെട്ട പപ്പനി’ലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്നു. സംവിധായകര്‍ എന്ന നിലയില്‍ സിദ്ദിഖ് – ലാൽ കോമ്പോയുടെ ആദ്യ ചിത്രം ‘റാംജി റാവു സ്‍പീക്കിംഗ് ആയിരുന്നു.

തിരക്കഥയെഴുതി സംവിധാനം ചെയ്‍ത ‘ഇൻ ഹരിഹര്‍ നഗറും’ ഹിറ്റായതോടെ മലയാളത്തിലെ പൊന്നുംവിലയുള്ള സംവിധായകരായി സിദ്ദിഖും ലാലും മാറി. മലയാളത്തിലെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായ ‘ഗോഡ് ഫാദറും’ പ്രേക്ഷകരിലേക്ക് എത്തിച്ച ശേഷം സിദ്ദിഖ്- ലാല്‍ ചിത്രങ്ങളിലെ അവസരത്തിനായി താരങ്ങളും കാത്തിരിക്കുന്ന നില വന്നു. ‘വിയറ്റ്‍നാം കോളനി’, ‘കാബൂളിവാല’ തുടങ്ങി ഇവരുടെ മികവിൽ വീണ്ടും ഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.

കൂട്ടുകെട്ട് പിരിഞ്ഞ ശേഷവും ഇരുവരും തുടര്‍ച്ചയായി ഹിറ്റുകളില്‍ പങ്കാളിയായി. മമ്മൂട്ടി നായകനായ ‘ഹിറ്റ്‍ലര്‍’, മലയാളത്തിന്റെ ചിരിവിരുന്നായ ‘ഫ്രണ്ട്‍സ്’ എന്നീ ചിത്രങ്ങളും സിദ്ധിഖിന്റെ സംവിധാനത്തിൽ പുറത്ത് വന്നു. ‘ഫുക്രി’, ‘ബിഗ് ബ്രദര്‍’ എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ സിദ്ദിഖ് നടനായും വെള്ളിത്തിരയിലെത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version