Connect with us

കേരളം

കെ സ്വിഫ്റ്റ്; കെഎസ്‌ആര്‍ടിസി യൂണിയനുകള്‍ നിമയനടപടിയ്‌ക്കൊരുങ്ങുന്നു, തിങ്കളാഴ്ച പണിമുടക്ക്

Published

on

0567142be4907a45d386e1985a45d1d820a6f553004cacff024305362bba4931

കെഎസ്‌ആര്‍ടിസി ഭാഗമായി കെസ്വിഫ്റ്റ് എന്ന പേരില്‍ സ്വതന്ത്ര കമ്ബനി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യൂണിയനുകള്‍ നിയമ നടപടിക്കൊരുങ്ങുന്നു. ടിഡിഎഫും കെഎസ്ടി എംപ്ലോയീസ് സംഘും ആണ് സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഇരു സംഘടനകളും തിങ്കളാഴ്ച പണിമുടക്കിന് നോട്ടീസ് നല്‍കി. പണിമുടക്കിനു ശേഷം സര്‍ക്കാര്‍ തീരുമാനത്തെ നിയമപരമായി നേരിടുമെന്ന ആലോചനയിലേക്ക് കടക്കുകയെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. നോരത്തെ തൊഴിലാളി യൂണിയമുകളുമായി നടത്തിയ ചര്‍ച്ചയില്‍ കെ സ്വിഫ്റ്റ് കമ്ബനി രൂപീകരണം, കെഎസ്‌ആര്‍ടിസിയുടെ സ്ഥലം വാടകയ്ക്ക് കൊടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ യൂണിയനുകളുടെ ആശങ്ക സര്‍ക്കാരിനെ അറിയിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചിരുന്നു.

അതേസമയം യൂണിയനുകളുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കും ഗതാഗത മന്ത്രി എകെ ശശീന്ദ്രനും യൂണിയനുകളുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സഹകരണ മേഖലയില്‍ സ്ഥാപനം തുടങ്ങാമെന്ന ആശയത്തിലേക്കും എത്തിയത്. എന്നാല്‍ യൂണിയനുകള്‍ സ്വീകരിച്ചിരുന്നില്ല. പിന്നീട് ചര്‍ച്ചകള്‍ നടത്താതെ തന്നെ കെ സ്വിഫ്റ്റ് രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

ഇതിനെതുടര്‍ന്നാണ് യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്. പത്തുവര്‍ഷം നിഷേധിക്കപ്പെട്ട ശമ്ബള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കുക, കെഎസ്‌ആര്‍ടിസിയെ വെട്ടിമുറിച്ച്‌ കമ്ബനിയാക്കി സഹകരണ സംഘങ്ങള്‍ക്ക് അടിയറ വയ്ക്കുന്ന സര്‍ക്കാര്‍ നയത്തില്‍ നിന്നും പിന്മാറുക, കെഎസ്‌ആര്‍ടിസിയിലെ 100 കോടി ഉള്‍പ്പെടെയുള്ള എല്ലാ അഴിമതികളും പൊലീസ് വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുക, കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പിരിച്ചുവിട്ട ജീവനക്കാരെ കെഎസ്‌ആര്‍ടിസിയിലോ കെയുആര്‍ടിസിയിലോ സ്ഥിരപ്പെടുത്തുക, അടിയന്തരമായി ആശ്രിത നിയമനം നല്‍കുക, പൊതുഗതാഗതം സേവന മേഖലയായി പരിഗണിച്ച്‌ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കുക എന്നീ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് യൂണിയനുകളുടെ പണിമുടക്ക്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version