കേരളം
നേമം ഉറച്ച സീറ്റല്ല, ലക്ഷ്യം വിജയമെന്ന് കെ. മുരളീധരന്‍
വര്‍ഗീയതയ്ക്ക് എതിരായ പോരാട്ടമാണ് നേമത്തേതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ എംപി. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. പക്ഷേ നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. എംപി സ്ഥാനം രാജിവയ്ക്കാതെയാകും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക.
വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് ജയിക്കുമെന്നും സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിലുള്ള ലതികയുടെ മനോവിഷമം മനസിലാക്കുന്നു. അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പരാതികളുമായി കോണ്‍ഗ്രസില്‍ നിറഞ്ഞു നിന്ന കെ മുരളീധരനെയാണ് നേമം പിടിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഓരോ മണ്ഡലവും പിടിക്കാന്‍ കോണ്‍ഗ്രസ് കോപ്പ് കൂട്ടിയപ്പോള്‍ വടകര എന്ന ഇടത് കോട്ട പൊളിക്കാന്‍ കണ്ടെടുത്ത മുരളി ഇപ്പോള്‍ മറ്റൊരു പ്രതിസന്ധിക്ക് പരിഹാരമായാണ് നേമത്ത് ഇറങ്ങുന്നത്. വട്ടിയൂര്‍ക്കാവില്‍ നിന്ന് വടകരക്ക് വണ്ടി കയറിയ അതേ വേഗതയില്‍ നേമത്തേക്ക് തിരിക്കുകയാണ്.
പുതുപ്പള്ളിയും ഹരിപ്പാടും എന്നതിനപ്പുറത്തേക്ക് നേമം എന്ന നാമം ഈ തെരഞ്ഞെടുപ്പില്‍ നിറയുമ്ബോള്‍ മുരളിയെന്ന ട്രബിള്‍ ഷൂട്ടര്‍ ഇനി കോണ്‍ഗ്രസിനകത്തും ഒന്നാം നിരയില്‍ തിളങ്ങും. ബിജെപിക്ക് എതിരെ നേര്‍ക്കു നേരെ രാഷ്ട്രീയ പോരാട്ടത്തിന് താനുണ്ടെന്ന സന്ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കും. അതിനൊപ്പം പാര്‍ട്ടിയിലെ മൂവര്‍ സംഘത്തിനപ്പുറത്തേക്ക് താന്‍ കൂടി ഉണ്ടെന്ന പ്രഖ്യാപനമായി മാറുകയാണ് മുരളിയുടെ നേമം പ്രവേശനം.