കേരളം
കെ റെയില്‍ വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് 7ന്
“കെ-റെയില്‍ വേണ്ട, കേരളം മതി”എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി റ്റി.യു.രാധകൃഷ്ണന്‍ അറിയിച്ചു.തിങ്കളാഴ്ച രാവിലെ 11.ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്.സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി നിര്‍വഹിക്കും.
കൊല്ലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ , കണ്ണൂര്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി , കോഴിക്കോട് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ,തൃശ്ശൂര്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ , കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എറണാകുളം, ടി.സിദ്ധിഖ് കാസര്‍ഗോഡ്, പാലക്കാട് മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍ , കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , വയനാട് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം ,മലപ്പുറം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ,ആലപ്പുഴ അടൂര്‍ പ്രകാശ് ,ഇടുക്കി ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ട ആന്റോ ആന്റണി തുടങ്ങിയവര്‍ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍, സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.