കേരളം
ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ രതീഷ്
ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ് ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. ഒരു ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ രതീഷിന്റെ ശമ്പളം 70,000ത്തില്‍നിന്നും 1,70,000മായി. ധനവകുപ്പിന്റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയത്. മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ധനയ്ക്കാണ് ഉത്തരവ്. നേരത്തെ രതീഷിന്റെ ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് വ്യവസായ മന്ത്രിക്ക് ശിപാര്‍ശ നല്‍കിയിരുന്നു.
ഇതോടെ ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രി ഇടപെട്ടാതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിബിഐ അന്വേഷിച്ച കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. 500 കോടി രൂപയുടെ അഴിമതി കേസാണിത്. തുടർന്ന് പൊതുമേഖല സ്ഥാപനമായ ഇൻകൽ എംഡി സ്ഥാനത്തുനിന്നും നീക്കം ചെയ്ത രതീഷിനെ ഖാദി ബോർഡ് സെക്രട്ടറിയായി നിയമനം നൽകി. സിബിഐ അന്വേഷണം നേരിടുന്ന വിവരം മറച്ചുവച്ചാണ് നിയമനം. തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ ക്രമക്കേട് നടത്തിയതിനാണ് കശുവണ്ടിവികസന കോർപ്പറേഷൻ എംഡിയായിരുന്ന കെ എ രതീഷിനെ ഒന്നാം പ്രതിയാക്കി സിബിഐ കേസെടുത്തത്.
ഇതേ തുടർന്ന് രതീഷിനെ കോർപ്പറേഷനിൽ നിന്നും നീക്കം ചെയ്തു. സിബിഐ കൊച്ചി യൂണിറ്റിന്‍റെ അന്വേഷണം തുടരുന്നതിനിടെയാണ് വ്യവസായ വകുപ്പിൽ രതീഷിന് വീണ്ടും പിണറായി സർക്കാർ നിയമനം നൽകിയത്. വ്യവസായ വകുപ്പിലെ പരിശീലിന സ്ഥാപനമായ കീഡിന്‍റെ സിഇഒയായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് വൻ കിട പദ്ധതികൾക്ക് പശ്ചാത്തല സൗകര്യമരുക്കുന്ന ഇൻകലിന്‍റെ എംഡിയാക്കി.
രതീഷിനെതിരായ സിബിഐ കേസ് അറിയില്ലെന്നായിരുന്നു സർക്കാർ വിശീദീകരണം. ഇതിനിടെ കണ്‍സ്യൂമർ ഫെഡ് എംഡിയാക്കാനുള്ള നീക്കം വിവാദമായതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിന്‍റെ തലപ്പത്ത് രതീഷിനെ നിയമിച്ചതില്‍ സിപിഎമ്മിലും ഉദ്യോഗസ്ഥതലത്തിലും എതിർപ്പ് ശക്തമായിരുന്നു.