ക്രൈം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനാ(30)ണ് മരിച്ചത്. വെള്ളനാട് ഭഗവതിക്ഷേത്രത്തിനു സമീപം അഭിരാമത്തിൽ മുൻ റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരൻ ബാലകൃഷ്ണന്റെയും രമാദേവിയുടെയും ഏക മകളാണ്.
ചൊവ്വാഴ്ച വൈകീട്ടോടെ ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറി തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമിതയളവിൽ അനസ്തേഷ്യ മരുന്ന് കുത്തിെവച്ചുവെന്നാണ് നിഗമനം. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണത്തിനുശേഷം മുറിയില്‍ കയറി വാതിലടച്ച അഭിരാമിയെ ഏറെ നേരം വിളിച്ചിട്ടും കതക് തുറന്നില്ല, പരിശോധയ്‌ക്കൊടുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു.
ആറു മാസം മുൻപായിരുന്നു കൊല്ലം രാമൻകുളങ്ങര സ്വദേശി ഡോ. പ്രതീഷുമായി അഭിരാമിയുടെ വിവാഹം നടന്നത്. പ്രതീഷ് മുംബൈ ഇ.എസ്.ഐ. ആശുപത്രിയിൽ ഡോക്ടറാണ്. മൃതദേഹം മോർച്ചറിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)