Connect with us

കേരളം

സംസ്കൃത സർവ്വകലാശാലയിൽ ഐടി വിഭാ​ഗത്തിൽ ഒഴിവുകൾ; ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി ഡിസംബർ 7

Published

on

Untitled design (14)

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം.

ജൂനിയർ പ്രോഗ്രാമർ : യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബി ഇ / ബി. ടെക്. / എം. സി. എ., എം. എസ്‍സി ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൽ (ലിനക്സിൽ പി എച്ച് പി) അവഗാഹമായ അറിവ്, സി സി എൻ എ സർട്ടിഫിക്കേഷൻ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഒരു വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. പ്രതിമാസ വേതനം 21420/- രൂപ. പ്രായം സർക്കാർ നിബന്ധനകൾക്കനുസൃതം. അപേക്ഷ ഫീസ്: ജനറൽ – 500/- രൂപ, എസ് സി / എസ് ടി / പി എച്ച് – 250/- രൂപ.

ട്രെയിനി പ്രോഗ്രാമർ: ബി ഇ / ബി ടെക്. ബിരുദം നേടി നാല് വർഷം കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജാവ / പി എച്ച് പി ഫ്രെയിംവർക്കിൽ ജോലിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 10000/- രൂപ. അപേക്ഷ ഫീസ്: ജനറൽ – 200/- രൂപ, എസ് സി / എസ് ടി / പി എച്ച് – 100/- രൂപ.

ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ ഏഴ്. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി ഡിസംബർ 13ന് മുമ്പായി സർവ്വകലാശാലയിൽ ലഭിക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും സർവ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in.) സന്ദർശിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version