ദേശീയം
ജെ.ഇ.ഇ മെയ്ന്‍ ഫലം ഇന്ന് അറിയാം
പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ നാലാംഘട്ട ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ഫലം അറിയാം.
ജെഇഇ മെയ്ന്‍ നാലാംഘട്ട ഫലത്തിന്റെ ചുവടുപിടിച്ച് ജെഇഇ അഡ്വാന്‍സ്ഡിന്റെ രജിസ്‌ട്രേഷന്‍ നടപടികളും പ്രഖ്യാപിക്കും. ജെഇഇ മെയ്ന്‍ നാലാംഘട്ടത്തിന്റെ ഫലം ഇന്ന് പ്രഖ്യാപിച്ചാല്‍ മണിക്കൂറുകള്‍ക്കകം ജെഇഇ അഡ്വാന്‍സ്ഡിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്‌ക്രീനിങ് ടെസ്റ്റായ ജെഇഇ മെയ്ന്‍ പരീക്ഷയില്‍ യോഗ്യത നേടുന്ന ആദ്യ രണ്ടരലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കുക.
ഐഐടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് ഈ പരീക്ഷ നടത്തുന്നത്.ഐഐടി ഖരഗ്പൂരാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ജെഇഇ മെയ്ന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് സ്‌കോര്‍കാര്‍ഡും റാങ്ക്‌ലിസ്റ്റും എന്‍ടിഎയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കും.