ദേശീയം
ദേശിയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ജയന്തി പാട്നായിക് അന്തരിച്ചു
ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അധ്യക്ഷയും കോൺഗ്രസ് നേതാവുമായ ജയന്തി പട്നായിക് (90) അന്തരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഒഡീഷ മുൻ മുഖ്യമന്ത്രി ജാനകി ബല്ലഭ് പട്നായിക്കിൻറെ ഭാര്യയാണ്. ആസാമിൻറെ മുൻ ഗവർണർ കൂടിയാണ് ജെബി പട്നായിക്ക്. ജയന്തി പട്നായിക്കിൻറെ മകൻ പ്രിതിവ് ബല്ലവ് പട്നായിക്കാണ് മരണവാർത്ത അറിയിച്ചത്. നാല് വട്ടം ജയന്തി പട്നായിക് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
1992 മുതൽ1995 വരെയാണ് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി സേവനം പ്രവർത്തിച്ചത്.1953-ലാണ് ജയന്തി ഒഡീഷ മുൻ മുഖ്യമന്ത്രി പട്നായിക്കിനെ വിവാഹം കഴിക്കുന്നത്. പട്നായിക്ക് 2015ൽ മരിച്ചു.