Connect with us

കേരളം

ജവാന്‍ മദ്യത്തിന് വീര്യം കൂടുതല്‍; വില്‍പ്പന മരവിപ്പിച്ചു

Published

on

jawan

ജവാന്‍ മദ്യത്തിന് വീര്യം കൂടുതലാണെന്ന് രാസപരിശോധനയില്‍ കണ്ടെത്തി. ഇതോടെ ജവാന്‍ മദ്യത്തിന്റെ വില്‍പ്പന മരവിപ്പിക്കാന്‍ ഉത്തരവിറക്കി. ജൂലൈ 20-ാം തീയതിയിലെ മൂന്ന് ബാച്ച് മദ്യത്തിന്റെ വില്‍പ്പനയാണ് അടിയന്തരമായി നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിശോധനയില്‍ സെഡിമെന്റ്സ്‌ അടങ്ങിയിട്ടുള്ളതായി കണ്ടെത്തി.

ജൂലൈ 20ന് പുറത്തറങ്ങിയ, 245, 246, 247 ബാച്ചുകളിലെ മദ്യത്തിന്‍െ്‌റ വില്‍പ്പനയാണ് മരവിപ്പിച്ചത്. സാമ്പിള്‍ പരിശോധനയില്‍ മദ്യത്തിന്റെ വീര്യം 39.09 38.31, 39.14 ആണ് അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് മൂന്ന് ബാച്ചുകളിലും ഉള്‍പ്പെട്ട മദ്യത്തിന്റെ വില്‍പ്പന മരവിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് നടപടിയെടുക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍മാര്‍ക്ക് അറിയിപ്പ് നല്‍കി.

കെമിക്കൽ എക്സാമിനേഷൻ ലാബിലെ പരിശോധനാ ഫലത്തെ തുടർന്നാണ് നടപടി. സർക്കാർ ഉടമസ്ഥതയിൽ പുറത്തിറക്കുന്ന  ജവാൻ ഏറ്റവും വില കുറഞ്ഞ മദ്യമാണ്. മൂന്നു ബാച്ചിന്റെ വിൽപന മരവിപ്പിച്ചെങ്കിലും പിന്നീട് ഉൽപാദിപ്പിച്ച മദ്യം ലഭിക്കും.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version