Connect with us

കേരളം

ജലനേത്ര: ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടവുമായി കേരളം

Published

on

രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം കേരളം തയ്യാറാക്കുന്നു. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ തയ്യാറാക്കിയ വെബ്അധിഷ്ഠിത സോഫ്റ്റ്വെയർ ‘ജലനേത്ര’യിലൂടെയാണിത്. സംസ്ഥാനത്തെ 590 കിലോമീറ്റർ തീരം, 12 നോട്ടിക്കൽ മൈൽവരെയുള്ള ഉൾക്കടൽ, നദികൾ, കായൽ, പുഴകൾ, അണക്കെട്ടുകൾ, റിസർവോയർ, ഉൾനാടൻ ജലാശയങ്ങൾ, ചെറുഅരുവികൾ, കുളങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഡിജിറ്റൽ ഭൂപടം സജ്ജമാക്കും.

അടിത്തട്ടിന്റെ ഘടന, സസ്യ ജന്തുജാലങ്ങൾ, മണ്ണിന്റെ ഘടന, ആഴം, അടിയൊഴുക്ക്, വേലിയേറ്റം, വേലിയിറക്കം, തീരത്തിന്റെ മാറ്റങ്ങൾ, അപകടമേഖല, തിരയുടെ ശക്തി, തരംഗദൈർഘ്യം, മലിനീകരണം, തീരശോഷണം എന്നിവ സംബന്ധിച്ച വിവരങ്ങളും റിസർവോയറുകളിലും അണക്കെട്ടുകളിലും ഉണ്ടാകുന്ന മണ്ണടിയൽ, നാവിഗേഷന് ആവശ്യമായ സുരക്ഷാ പാതകൾ എന്നിവയും മനസ്സിലാക്കാം.

മത്സ്യത്തൊഴിലാളികളുടെ യാനങ്ങളുടെയും ബോട്ടുകളുടെയും ദിശ കൃത്യമായി അടയാളപ്പെടുത്താനും അപകടത്തിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനും സാധിക്കും. ഡ്രഡ്ജിങ് ആവശ്യങ്ങൾക്കും ഹാർബർ എൻജിനിയറിങ് നിർമിതിക്ക് ആവശ്യമുള്ള എസ്റ്റിമേഷൻ, കോണ്ടൂർ മാപ്പിങ്, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കാനും സഹായകമാകും.

വർഷത്തിൽ രണ്ടു തവണ ഭൂപടം പുതുക്കും.
എക്കോ സൗണ്ടർ, കറണ്ട് മീറ്റർ, സൈഡ് സ്കാൻ സോണാർ, ഡിഫറെൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം, ഹൈപാക്ക് സോഫ്റ്റ്വെയർ, വെള്ളത്തിനടിയിൽ ഉപയോഗിക്കുന്ന കമറകൾ, ഉപഗ്രഹങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് ജലനേത്രയ്ക്ക് ദൃശ്യങ്ങൾ പകർത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version