Connect with us

കേരളം

‘ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിക്കുന്നത് ചരിത്രപരമായ തെറ്റ്’; യോഗി ആദിത്യനാഥ്

gyanvapi yogi adityanath

വാരണാസിയിലെ ഗ്യാന്‍വാപി വിഷയത്തില്‍ പ്രതികരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിക്കുന്നത് ചരിത്രപരമായ തെറ്റാണെന്ന് യോഗി പറഞ്ഞു. വിഷയത്തില്‍ സമാധാനമുണ്ടാകണമെങ്കില്‍ മുസ്ലീം വിഭാഗം തെറ്റ് സമ്മതിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു.

ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ചരിത്രപരമായ പിഴവ് തിരുത്തി പരിഹാരത്തിനുള്ള നിര്‍ദേശം മുസ്ലീം വിഭാഗത്തില്‍ നിന്നുണ്ടാകണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഗ്യാന്‍വാപിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സര്‍വേയുമായി ബന്ധപ്പെട്ട് അലഹബാദ് കോടതിയുടെ വിധി വരാനിരിക്കെയാണ് യോഗിയുടെ പരാമര്‍ശം.ഗ്യാന്‍വാപിയെ പള്ളിയെന്ന് വിളിച്ചാല്‍ വിവാദത്തിനും തര്‍ക്കത്തിനും ഇടയാക്കുമെന്ന് യോഗി പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം. അത് പള്ളിയാണെങ്കില്‍ അതിനകത്ത് എങ്ങനെയാണ് തൃശൂലം വന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഗ്യാന്‍വാപിയില്‍ ജ്യോതിര്‍ലിംഗവും വിഗ്രഹങ്ങളും ഉണ്ടെന്ന് യോഗി പറയുന്നു. വിഷയത്തില്‍ മുസ്ലീം വിഭാഗത്തിനോട് പരിഹാരത്തിന് ആവശ്യമുള്ള നിര്‍ദേശം മുസ്ലിംവിഭാഗത്തില്‍ നിന്നുണ്ടാകണമെന്ന യോഗിയുടെ അഭിപ്രായത്തെ അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് അംഗീകരിച്ചു. മുസ്ലീം വിഭാഗത്തിന് സാഹോദര്യത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം നല്‍കാനുള്ള നല്ല അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

 

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപി മസ്ജിദില്‍ പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അടയാളങ്ങളുണ്ടെന്ന് ആവശ്യപ്പെട്ടായിരുന്നു വാരണാസി കോടതിയില്‍ ഹര്‍ജി എത്തിയിരുന്നത്. വുദുഖാനയുടെ ജലധാരയുള്ള സ്ഥലത്ത് ഒഴികെ സര്‍വേ നടത്താനായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിച്ചിരുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version