Connect with us

കേരളം

ഐസ്ആര്‍ഒ ചാരക്കേസ്; സിബിഐ നിയമാനുസൃതം അന്വേഷിക്കട്ടെയെന്ന് സുപ്രീം കോടതി

SupremeCourtofIndia

ഐസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയില്‍ ജസ്റ്റിസ് ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെടുക്കാനാവില്ലെന്നും സിബിഐ നിയമാനുസൃതമായ അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്, കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്ജയ് ഖന്ന എന്നിവരുടെ നിരീക്ഷണം.

‘റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനിലേക്കു നീങ്ങാന്‍ സിബിഐക്കാവില്ല. അവര്‍ അന്വേഷിച്ചു വസ്തുതകള്‍ പുറത്തുകൊണ്ടുവരട്ടെ, നിയമാനുസൃതമായ അന്വേഷണം നടക്കട്ടെ”- കോടതി പറഞ്ഞു.

ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി പ്രതികള്‍ക്കു ലഭ്യമാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. റിപ്പോര്‍ട്ട് പ്രാഥമിക വിവരം മാത്രമാണെന്ന് കോടതി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയൊന്നുമുണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ട നടപടിയെടുക്കാനാണ് മുന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നതെന്ന് കോടതി പറഞ്ഞു. കേസെടുത്ത് അന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ച സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഇക്കാര്യത്തില്‍ നല്‍കേണ്ടതില്ലെന്ന് ബെഞ്ച് വിലയിരുത്തി. നിയമപരമായി ലഭിക്കേണ്ട പരിഹാരത്തിനായി പ്രതികള്‍ക്കു കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version