Connect with us

കേരളം

കുവൈറ്റ് മനുഷ്യക്കടത്ത്: മുഖ്യപ്രതി ഗസാലിയെ കേരളത്തിലെത്തിക്കാന്‍ നീക്കം

Published

on

കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി ഗസാലിയെ കേരളത്തില്‍ എത്തിക്കാന്‍ അന്വേഷണ സംഘം. കേസിൽ അന്വേഷണം തുടങ്ങി ഒരുമാസം പിന്നിടുമ്പോഴും മുഖ്യപ്രതി ഗസാലിയെന്ന മജീദിനെ പിടികൂടാൻ പൊലീസിനായിട്ടില്ല. വ്യാഴാഴ്ച കണ്ണൂർ മരക്കാർകണ്ടിയിൽ അന്വേഷണ സംഘം എത്തിയിട്ടും വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

കുവൈറ്റിൽ ഗസാലിയുടെ റിക്രൂട്ട്മെന്‍റ് സ്ഥാപനം പൂട്ടിയതോടെ അവിടെ നിന്നും ഇയാള്‍ രക്ഷപ്പെട്ടോ എന്നും പൊലീസ് സംശയിക്കുന്നു. ഉടൻ തന്നെ കുവൈറ്റ് സർക്കാരുമായി ബന്ധപ്പെടാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുകയാണ്. കേരളത്തിൽ നിന്നും യുവതികളെ കുവൈറ്റിലയച്ച അജുമോനെ പിടികൂടി ചോദ്യം ചെയ്തിട്ടും കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ല.

ഇരുപതിലധികം യുവതികളെ കുവൈറ്റിലയച്ചു എന്നാണ് അജുമോൻ പൊലീസിനെ അറിയിച്ചത്. പിന്നീട് കുവൈറ്റിൽ നടന്ന വിൽപ്പനയും ചൂഷണവും തന്‍റെ അറിവോടെയല്ലെന്നാണ് അജുമോന്‍റെ മൊഴി. എന്നാൽ തങ്ങൾ നേരിട്ട ക്രൂരതകൾ അജുമോനെ അറിയിച്ചിട്ടും കയ്യൊഴിഞ്ഞുവെന്നാണ് രക്ഷപ്പെട്ടെത്തിയ യുവതികളുടെ മൊഴി. അജുമോനൊപ്പം റിക്രൂട്ടിംഗിനായി പ്രവർത്തിച്ച ആനന്ദിനെ എറണാകുളം സൗത്ത് പൊലീസ് ചോദ്യം ചെയ്തു. എന്നാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

കുവൈറ്റിൽ നിന്നും കൂടുതൽ യുവതികൾ രക്ഷപ്പെട്ട് മടങ്ങിയെത്തുന്നതും പൊലീസ് നിരീക്ഷിക്കുന്നു. എന്നാൽ ഇവർ പരാതി നൽകിയിട്ടില്ല. കേരളത്തിലെ മാധ്യമവാ‍ർത്തകളും പൊലീസ് നടപടികളും പ്രവാസി സംഘടനകളുടെ ഇടപെടലും യുവതികൾക്ക് നാട്ടിലെത്താൻ സഹായകമായിട്ടുണ്ട്. പൊലീസ് മനുഷ്യക്കടത്ത് ചുമത്തിയിട്ടും എൻഐഎ ഇതുവരെ വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version