Connect with us

കേരളം

“ലഹരിയിൽ പിടയുന്ന ജീവനുകൾ”; സമ്മർദ്ദവും ലഹരിവസ്തുക്കളുടെ ദുരുപയോഗവും, കേരളത്തിൽ ആത്മഹത്യ വർധിക്കുന്നു

Untitled design 2 9

സാക്ഷര കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകൾ ആശങ്കാജനകമായ വസ്തുതയാണ് മുന്നോട്ട് വെക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് അഞ്ചാം സ്ഥാനത്തുള്ള സംസ്ഥാനത്ത് ‘യുവാക്കളുടെ ആത്മഹത്യ’ നിരക്ക് വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് 18-നും 30-നും ഇടയിൽ പ്രായമുള്ളവരുടെ ആത്മഹത്യാനിരക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പ്രായപരിധിയിൽ ആകെ 8,715 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. അതിൽ 6,244 പുരുഷന്മാരും 2,471 സ്ത്രീകളും ഉൾപ്പെടുന്നു. (rise in suicides in Kerala)

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച്, 2018, 2019, 2020, 2021 വർഷങ്ങളിൽ രാജ്യത്തെ വാർഷിക ആത്മഹത്യാ നിരക്കിൽ സംസ്ഥാനം അഞ്ചാം സ്ഥാനത്താണ്. പ്രായമായ ആളുകൾക്കിടയിൽ ആത്മഹത്യാ ഒരു പ്രശ്നമായി നേരിട്ടിരുന്നതെങ്കിൽ ഇപ്പോൾ യുവാക്കൾക്കിടയിലും ആത്മഹത്യ പ്രവണത വർധിക്കുകയാണ്. വിഷാദം, സമ്മർദ്ദം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, മദ്യാസക്തി, മത്സര അന്തരീക്ഷം, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയ നിരവധി ഘടകങ്ങളാണ് സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന യുവാക്കളുടെ ആത്മഹത്യകൾക്ക് പിന്നിലെ കാരണങ്ങളായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം ഓഗസ്റ്റ് 23 വരെ 775 പുരുഷന്മാരും 271 സ്ത്രീകളും ആത്മഹത്യ ചെയ്തു. കഴിഞ്ഞ വർഷം ഇത് 1,244 പുരുഷന്മാരും 431 സ്ത്രീകളുമായിരുന്നു. 2021 ൽ യഥാക്രമം 1,238 ഉം 462 ഉം ആയിരുന്നു യുവാക്കൾക്കിടയിലെ ആത്മഹത്യാ നിരക്ക്.
“പാൻഡെമിക്കിന് ശേഷം യുവാക്കൾക്കിടയിൽ ഗാഡ്‌ജെറ്റ് ആസക്തി വർദ്ധിച്ചു. അതുകൊണ്ട് തന്നെ കൂടുതൽ യുവാക്കളും ഇപ്പോൾ ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരാണ്. മണിക്കൂറുകൾ ഓൺലൈനിൽ ചെലവഴിക്കുന്നത് നിരവധി മാസ്സീക ആരോഗ്യ പശ്നങ്ങളുംക് സൃഷ്ടിയ്ക്കുന്നുണ്ട്. പാൻഡെമിക് കുടുംബങ്ങൾക്കിടയിൽ പോലും വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

18 – 30 വയസിനിടയിലുള്ള ആളുകളെ ദുർബല വിഭാഗമായാണ് കണക്കാക്കുന്നത്. ഈ വിഭാഗങ്ങൾക്കിടയിലെ പ്രശ്നങ്ങൾ തിരിച്ചറിയുകയും അവ എത്രയും വേഗം കൈകാര്യം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമായും വേണം. എങ്കിൽ 60-80% ആത്മഹത്യകളും തടയാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്.

 

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version