കേരളം
സത്യം ജനങ്ങളെ അറിയിക്കാനാണ് ഉദ്ദേശമെങ്കില്‍ ഒളി കാമറ വെക്കാം; ഹൈക്കോടതി
സത്യം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ചെയ്യുന്നതെങ്കില്‍ ഒളി കാമറ ഓപ്പറേഷന്‍ ഒരു തെറ്റായി കാണാനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളെ അറിയിക്കാനുള്ള ഒളി കാമറ റെക്കോര്‍ഡിങിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച നടപടി ഒഴിവാക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന മാധ്യമങ്ങളാണ് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ പൗരന്‍മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം അനുവദിക്കാത്ത ചില രീതികള്‍ പലപ്പോഴും മാധ്യമങ്ങള്‍ സ്വീകരിക്കാറുമുണ്ട്. അതിലൊന്നാണ് ഒളി കാമറ.
ഇതിന്റെ നിയമപരമായ സാദ്ധ്യത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്. വ്യക്തിഹത്യ പോലുള്ള തെറ്റായ ലക്ഷ്യത്തോടെയാണ് സ്റ്റിങ് ഓപ്പറേഷന്‍ നടത്തുന്നതെങ്കില്‍ നിയമ പരിരക്ഷ ലഭിക്കില്ല. കേസിന്റെ വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നും കോടതി വ്യക്തമാക്കി.