Connect with us

ദേശീയം

ഐ ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്ക അറിയിച്ച് വ്യവസായ സംഘടനകൾ നിയമമന്ത്രിക്ക് കത്ത് നൽകി

WhatsApp Image 2021 06 23 at 2.43.35 PM

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഐ.ടി ചട്ടങ്ങൾക്കെതിരെ രാജ്യത്തെ അഞ്ച് വ്യവസായ സംഘടനകളുടെ കത്ത്. ഐ.ടി ചട്ടത്തിലെ വ്യവസ്ഥകളിൽ ആശങ്കയുണ്ടെന്നാണ് കേന്ദ്ര നിയമമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. ട്വിറ്റര്‍ ഉൾപ്പടെയുള്ള സാമൂഹ്യ കമ്പനികൾക്കെതിരെയുള്ള കേന്ദ്ര നീക്കം ചര്‍ച്ചയാകുമ്പോഴാണ് എതിര്‍പ്പറിയിച്ച് വ്യവസായ സംഘടനകളും കേന്ദ്രത്തെ സമീപിക്കുന്നത്.

ഫിക്കി, കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, അസോച്ചം, യു.എസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം, യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സിൽ എന്നീ സംഘടനകളാണ് ഐ.ടി ചട്ടങ്ങൾക്കെതിരെ കേന്ദ്ര സര്‍ക്കാരിന് കത്ത് നൽകിയത്. സാമൂഹ്യമാധ്യമങ്ങളിലെ നിയമലംഘനങ്ങൾക്ക് ഇടനിലക്കാരായ കമ്പനികളിലും ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന വ്യവസ്ഥയിലാണ് വ്യവസായ സംഘടനകളുടെ ആശങ്ക. ഇത് രാജ്യാന്തര വ്യവസായ സൗഹൃദത്തിന് തിരിച്ചടിയീകുമെന്നാണ് വിലയിരുത്തൽ.

ഐ.ടി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തണം. ചട്ടങ്ങൾ നടപ്പാക്കാനുള്ള സമയപരിധി ആറുമാസത്തേക്ക് നീട്ടണം. ചട്ടങ്ങൾ സംബന്ധിച്ച വിയോജിപ്പുകൾ ചര്‍ച്ച ചെയ്യാൻ അവസരം നൽകണമെന്നും സംഘടനകൾ നിയമമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.നേരത്തെ ഐ.ടി. ചട്ടങ്ങൾ മനുഷ്യാവകാശ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭയും കേന്ദ്ര സര്‍ക്കാരിനെ വിയോജിപ്പിച്ച് അറിയിച്ചിരുന്നു.

ചട്ടങ്ങൾ പൂര്‍ണമായി നടപ്പാക്കാൻ സാമൂഹ്യ മാധ്യമ കമ്പനികൾക്കുമേൽ സമ്മര്‍ദ്ദം ശക്തമാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് ഐക്യരാഷ്ട്ര സഭക്ക് പിന്നിലെ ഇപ്പോൾ രാജ്യത്തെ പ്രമുഖ വ്യവസായ സംഘടനകളും എതിര്‍പ്പറിയിച്ച് കത്ത് നൽകിയത്. അതേസമയം രാജ്യത്തിന്‍റെ സുരക്ഷ ഉൾപ്പടെയുള്ള വിഷയങ്ങൾ പരിഗണിച്ച് വിശദ്ധമായ ചര്‍ച്ചൾക്കൊടുവിലാണ് ചട്ടങ്ങൾ തയ്യാറാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version