Connect with us

ദേശീയം

വ്യവസായിക പ്രമുഖൻ കേശുബ് മഹീന്ദ്ര അന്തരിച്ചു; ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരന് വിട

Published

on

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുന്‍ ചെയര്‍മാനും ഇന്ത്യയിലെ ആദ്യകാല ശതകോടീശ്വരനുമായ കേശബ് മഹീന്ദ്ര(99) അന്തരിച്ചു. 1963 മുതല്‍ 2021വരെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായിരുന്നു അദ്ദേഹം. കമ്പനി മുന്‍ മാനേജിങ് ഡയറക്ടര്‍ പവന്‍ ജോന്‍കെയാണ് മരണവിവരം പുറത്തുവിട്ടത്.

കേശബ് മഹീന്ദ്രയുടെ 48 വര്‍ഷത്തെ നേതൃത്വത്തിനിടെ മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടോമൊബൈല്‍ മേഖലയില്‍ നിന്ന് ഐടി, റിയല്‍ എസ്‌റ്റേറ്റ്, ഫൈനാന്‍സ് സര്‍വീസ് എന്നീ മേഖലകളിലേക്ക് വ്യാപിച്ചിരുന്നു. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ കേശബ് മഹീന്ദ്ര 1947ലാണ് കമ്പനിയില്‍ ജോലിയില്‍ കയറുന്നത്.

1963 ല്‍ ചെയര്‍മാനായ അദ്ദേഹം മരുമകന്‍ ആനന്ദ് മഹീന്ദ്രയക്ക് കമ്പനിയുടെ സാരഥ്യം കൈമാറിയാണ് സ്ഥാനം ഒഴിയുന്നത്. സയ്ല്‍, ടാറ്റാ സ്റ്റീല്‍, ടാറ്റാ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍, ഐസിഐസിഐ തുടങ്ങി നിരവധി സര്‍ക്കാര്‍, സ്വകാര്യ കമ്പനികളുടെ ബോര്‍ഡുകളിലും കൗണ്‍സിലുകളിലും കേശബ് മഹീന്ദ്ര സേവനം അനുഷ്ടിച്ചിരുന്നു.

ഹൗസിങ് ഡെവലെപ്പ്‌മെന്റ് ആന്റ് ഫൈനാന്‍സ് കേര്‍പറേഷന്‍ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version