കേരളം
തകരാർ പരിഹരിച്ച് ഇൻഡിഗോ എയർലൈൻസ്; റദ്ദാക്കിയ വിമാനം കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു
യന്ത്രത്തകരാർ കണ്ടുപിടിച്ചതിനെ തുടർന്ന് റദ്ദാക്കിയ ദമ്മാം – കോഴിക്കോട് ഇൻഡിഗോ വിമാനം ദമ്മാം കിംങ് ഫഹദ് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും പുറപ്പെട്ടു. ഇന്നലെ രാവിലെ 11.30 മണിയോടെ ദമ്മാമിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയർലൈൻസ് വിമാനമാണ് യന്ത്ര തകരാറിനെ തുടർന്ന് സർവീസ് ഇന്നത്തേക്ക് മാറ്റിവച്ചത്. ഇന്ന് രാവിലെ 11.30ന്പുറപ്പെടാനായിരുന്നു നിശ്ചയിരുന്നതെങ്കിലും അരമണിക്കൂർ നേരത്തെ വിമാനത്തിന് പുറപ്പെട്ടാനായി .
ഇന്നലെ യാത്രക്കാരുമായി വിമാനം പുറപ്പെടാൻ നേരമാണ് തകരാർ കണ്ടെത്തിയത് . ഉടൻ ടെക്നിക്കൽ ടീമംഗങ്ങൾ എത്തി മണിക്കൂറുകൾ എടുത്ത് തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെയാണ് ഇന്നത്തേക്ക് സർവീസ് മാറ്റിയത് .
ഇതോടെ യാത്രക്കാർക്ക് ഭക്ഷണം, താമസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതായും ഇൻഡിഗോ എയർപോർട്ട് മാനേജർ അരുൺ ഫെർണാണ്ടോ പറഞ്ഞു . അത്യാവശ്യ യാത്രക്കാരെ ഇന്നലെ രാതിയിൽ രാത്രിയിൽ ബോംബെ വഴിയുള്ള വിമാന സർവീസിൽ കോഴിക്കോട്ടെത്തിച്ചതായും അദ്ദേഹം പറഞ്ഞു .