Connect with us

ദേശീയം

ആദിത്യ എൽ1 ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്

Himachal Pradesh Himachal Pradesh cloudburst (42)

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1ൻറെ ആദ്യ ഭ്രമണപഥം ഉയർത്തൽ ഇന്ന്. ഭൂമിയുടെ ഏറ്റവും അടുത്തഭ്രമണപഥത്തിൽ നിന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് രാവിലെ 11.45നാണ് ഉപഗ്രഹം ഉയർത്തുന്നത്. ഭൂമിയോട് ഏറ്റവും അടുത്ത വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ നിന്ന് ദീർഘവൃത്താകൃതിയിലുള്ള അടുത്ത ഭ്രമണപദത്തിലേക്ക് ഉയർത്തുകയാണ് എഎസ്ആർഒയുടെ ഇന്നത്തെ ലക്ഷ്യം.

ഇന്നലെ രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ‌16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽ സഞ്ചരിച്ച ശേഷമായിരിക്കും ആദിത്യയുടെ തുടർയാത്ര. അഞ്ച് തവണ ഭ്രമണപഥം ഉയർത്തിയശേഷം 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ആദിത്യ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തും. ഇനിയുള്ള 125 ദിവസത്തിൽ പേടകം ലക്ഷ്യസ്ഥാനത്തെത്തും.

സൗരവാതങ്ങൾ, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്ഷൻ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് പേടകത്തിന്റെ ലക്ഷ്യം. ഇതിനായി ഏഴു പേലോഡുകൾ ആദിത്യയിലുണ്ട്. സൗരാന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version