Connect with us

Uncategorized

കൊവിഡ് വുഹാനില്‍ നിന്നു തന്നെ; കൂടുതൽ തെളിവുകളുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞ

CzFLT5vH1sWc3hEY6vKNwL5wvc8KLROYdKupvr7VgsU

കോവിഡ് വൈറസ് ലോകത്ത് എത്തിയതിൽ ചൈനയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ. വുഹാനിലെ പരീക്ഷണശാലയില്‍ സൂക്ഷിച്ചിരുന്ന SARS-CoV2 വൈറസ് അവിചാരിതമായി ചോര്‍ന്ന് കോവിഡ്-19 ന്റെ ആവിര്‍ഭാവത്തിന് കാരണമായി എന്ന ഉറച്ച വാദവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞ. കോവിഡ്-19 ന്റെ ഉറവിടത്തെ കുറിച്ച് ആഗോളതലത്തില്‍ ഗവേഷണങ്ങളും പരീക്ഷണങ്ങളും തുടരുന്നതിനിടെയാണ് കോവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന നിഗമനം അവിശ്വസനീയമാണെന്ന് പുണെയിലെ അഘാര്‍കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോഎനര്‍ജി ഗ്രൂപ്പ് ശാസ്ത്രജ്ഞയായ ഡോക്ടര്‍ മൊനാലി രഹല്‍കാര്‍ ചൂണ്ടിക്കാട്ടുന്നത്.

സാഹചര്യത്തെളിവുകള്‍ ചൈനയുടെ ഉത്തരവാദിത്വം ഉറപ്പിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്ച മറച്ചു വെക്കാനുള്ള ശ്രമത്തില്‍ അവര്‍ ഏറെക്കുറെ വിജയിച്ചതായും ഡോക്ടര്‍ മൊനാലി പറയുന്നു. അടിസ്ഥാനരഹിതമായ നിരവധി വാദങ്ങളും റിപ്പോര്‍ട്ടുകളും ഇക്കാര്യത്തിനായി ചൈന ലോകത്തിന് മുന്നില്‍ നിരത്തിയതായും അവര്‍ ആരോപിക്കുന്നു. ഡോക്ടര്‍ മൊനാലിയും ഭര്‍ത്താവ് ഡോക്ടര്‍ രാഹുല്‍ ബാഹുലിക്കറും ചേര്‍ന്ന് SARS-CoV-2 ന്റെ ഉത്ഭവത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ബിഎഐഎഫ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുകയാണ് ഡോക്ടര്‍ രാഹുല്‍. 2012 ല്‍ ചൈനയിലെ മോജിയാങ്ങില്‍ ഖനിത്തൊഴിലാളികളെ ബാധിച്ച ന്യുമോണിയ രോഗത്തെ കുറിച്ചും അതിന് കാരണമായ വൈറസിനെ കുറിച്ചും അതിന് കോവിഡുമായുള്ള ബന്ധത്തെ കുറിച്ചും ഇരുവരും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ കൊല്ലം ഒക്ടോബറില്‍ പ്രസിദ്ധീകരിച്ചിരുന്നു.

‘Lethal Pneumonia Cases in Mojiang Miners (2012) and the Mineshaft Could Provide Important Clues to the Origin of SARS-CoV-2’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പ്രധാനമായും രണ്ട് ചോദ്യങ്ങളാണ് ഇവര്‍ ഉന്നയിച്ചത്. ചൈനയില്‍ 2004 ലെ സാര്‍സ്(SARS) പകര്‍ച്ചവ്യാധിക്കും 2019/20 ലെ കോവിഡ് വ്യാപനത്തിനുമിടയില്‍ സമാനരീതിയിലുള്ള ന്യുമോണിയാ തരം പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു ആദ്യചോദ്യം. യുനാന്‍ പ്രവിശ്യയിലെ ഹോഴ്‌സ്ഷൂ വവ്വാലില്‍ നിന്ന് കണ്ടെത്തിയ, കൊറോണ വൈറസിന്റെ ബീറ്റ വകഭേദത്തോട് സാദൃശ്യമുള്ള, SARS-CoV2 സമാനവൈറസിന്റെ ഉറവിടത്തിന് 2012 ല്‍ മോജിയാങ് ഖനിത്തൊഴിലാളികളില്‍ രോഗത്തിന് കാരണമായ വൈറസുമായുള്ള ബന്ധത്തെ സംബന്ധിച്ചായിരുന്നു രണ്ടാമത്തെ ചോദ്യം.

കോവിഡ് വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന് വാദം ബലപ്പെടുത്തുന്ന വിധത്തില്‍ ലാന്‍സെറ്റ് ജേണലില്‍ 2020 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ കുറിച്ച് ഡോക്ടര്‍ മൊനാലി സംശയം പ്രകടിപ്പിച്ചു. ചൈനീസ് ശാസ്ത്രജ്ഞരെ വിശ്വസിക്കാനും പിന്തുണയ്ക്കാനും നമ്മെ പ്രേരിപ്പിക്കുന്നതാണ് ലാന്‍സെറ്റ് റിപ്പോര്‍ട്ടെന്നും എന്നാല്‍ മതിയായ തെളിവുകള്‍ അതിലുള്‍പ്പെടുത്തിയിട്ടില്ലെന്നും ഡോക്ടര്‍ മൊനാലി പറയുന്നു. നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച സമാന ലേഖനവും വൈറസ് സ്വയം ആവിര്‍ഭവിച്ചതാണെന്ന് ശക്തിയുക്തം പറയുന്നുണ്ടെങ്കിലും അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാദങ്ങള്‍ വിശ്വസനീയമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹോഴ്‌സ്ഷൂ വവ്വാലുകളില്‍(Horseshoe bats) നിന്ന് കോവിഡ് വൈറസ് ഉണ്ടായതായുള്ള വാദം വിശ്വസനീയമാണോയെന്ന് പരിശോധിക്കുന്നതിനിടെയാണ് വുഹാനില്‍ ഇത്തരം വവ്വാലുകള്‍ കാണപ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍ പെട്ടത്. ഈയിനം വവ്വാലുകള്‍ വുഹാനില്‍ നിന്ന് 1,500-1,800 കിലോമീറ്റര്‍ അകലെയുള്ള യുനാന്‍, ഗാഗ്‌ഡോങ് പ്രവിശ്യകളിലാണ് സാധാരണ കണ്ടുവരുന്നത്. ഇത്രയും അകലെയുള്ള വവ്വാലുകള്‍ കോവിഡ് വൈറസിന്റെ സംഭരണകേന്ദ്രങ്ങളാണെന്ന് ഏതുവിധത്തില്‍ ഉറപ്പിക്കാനാവുമെന്ന് ഡോക്ടര്‍ മൊനാലി ചോദിക്കുന്നു. പിന്നീട്, ഈനാംപേച്ചികള്‍ വൈറസ് വ്യാപനത്തിന്റെ ഇടനിലക്കാരാണെന്ന വാദം ഉയര്‍ന്നുവന്നു.

വൈറസ് പ്രകൃത്യാലുണ്ടായതാണെന്ന് വിശ്വസിപ്പിക്കാന്‍ 15 ദിവസത്തെ ഇടവേളകളില്‍ പുറത്തു വന്നത് നാല് റിപ്പോര്‍ട്ടുകളാണ്, എന്നാല്‍ അവയെല്ലാം അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു-ഡോക്ടര്‍ മൊനാലി കൂട്ടിച്ചേര്‍ത്തു. സാഹചര്യത്തെളിവുകള്‍ പലതും ലാബില്‍ നിന്നുള്ള വൈറസ് ചോര്‍ച്ചയെ ബലപ്പെടുത്തുന്നതാണെന്ന് ഡോക്ടര്‍ മൊനാലി പറയുന്നു. RATG-13 വിഭാഗത്തില്‍ പെട്ട വൈറസാണ് കോവിഡ് വൈറസെന്ന കാര്യം ചൈന വെളിപ്പെടുത്തിയിരുന്നില്ല. 2012 ല്‍ ആറ് ഖനിത്തൊഴിലാളികളെ പിടികൂടിയ ന്യുമോണിയയെ കുറിച്ച് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ ഷി സെങ്‌ലി വ്യക്തമാക്കിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version