Connect with us

ദേശീയം

‘വണ്‍ ഇന്ത്യ വണ്‍ ചാര്‍ജര്‍’; ഏകീകൃത ചാര്‍ജര്‍ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രം

Published

on

രാജ്യമൊട്ടാകെ സ്മാര്‍ട്ട്‌ഫോണ്‍, ടാബ് ലെറ്റ് അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ഏകീകൃത ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍. യൂറോപ്പില്‍ വണ്‍ ചാര്‍ജര്‍ നയം 2024ല്‍ നടപ്പാക്കും. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും പൊതുവായുള്ള ചാര്‍ജര്‍ നടപ്പാക്കുന്നതിന്റെ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ തേടുന്നത്. ഇതിന്റെ ഭാഗമായി ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ ഉന്നതതലയോഗം വിളിച്ചു.

നിലവില്‍ വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ലാപ്പ് ടോപ്പുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും വ്യത്യസ്ത ചാര്‍ജറാണ് ഉപയോഗിക്കുന്നത്. ഓരോ കമ്പനിയുടെ ഫോണ്‍ അനുസരിച്ച് ചാര്‍ജറിലും വ്യത്യാസമുണ്ട്. ഒന്നിലധികം ചാര്‍ജര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ് ലെറ്റുകള്‍ക്കും ഒരേപോലെ ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.

ഇതിന്റെ ഭാഗമായി വിവിധ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ അടക്കം പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഒന്നിലധികം ചാര്‍ജര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിച്ചാല്‍ ഇ- വെയ്സ്റ്റ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വ്യത്യസ്ത ചാര്‍ജര്‍ ആണ്. ഇത് ഏകീകരിച്ചാല്‍ ഒരു ചാര്‍ജര്‍ മാത്രം മതിയാകും. യൂറോപ്പില്‍ മൊബൈല്‍ ഫോണും ലാപ്പ്‌ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്‍ജ് ചെയ്യുന്നതിന് ടൈപ്പ് സി ചാര്‍ജര്‍ ഉപയോഗിക്കാന്‍ കഴിയുംവിധം പരിഷ്‌കരണം നടപ്പാക്കാനാണ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version