Connect with us

ദേശീയം

ഗൂഗിള്‍ മാപ്പിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനൊരുങ്ങി ഇന്ത്യ.

Published

on

n253669826996fcbe9e872b023a2013d08b963ae284a4775f0f708b7ed1eda0303dae28cc2

ഗൂഗിള്‍ മാപ്പിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനൊരുങ്ങി ഇന്ത്യ. ഐ.എസ്.ആര്‍.ഒയും നാവിഗേഷന്‍ ദാതാവായ മാപ് ‌മൈ ഇന്ത്യയും സംയുക്തമായാകും തദ്ദേശീയ മാപ്പ് തയാറാക്കുക. ഇതിനായി മാപ്‌ മൈ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്‌പേഷ്യല്‍ ടെക്‌നോളജി കമ്ബനി സിഇ ഇന്‍ഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐ.എസ്.ആര്‍.ഒ. ഉള്‍പ്പെടുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് ധാരണാപത്രം ഒപ്പിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ നിര്‍മിത മാപ്പിങ് പോര്‍ട്ടല്‍, ജിയോസ്‌പേഷ്യല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഐ.എസ്.ആര്‍.ഒയുമായി ഒരുമിക്കുകയാണെന്ന് മാപ്‌ മൈ ഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹന്‍ വര്‍മ പറഞ്ഞു.

ഈ സഹകരണം ആത്മനിര്‍ഭര്‍ ഭാരതിനെ ഉത്തേജിപ്പിക്കും. ഭാവിയില്‍ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഇവിടെ നിര്‍മിച്ച ആപ്പിനെ ആശ്രയിക്കാം. വിദേശത്തു രൂപകല്‍പന ചെയ്തതിന്റെ സേവനം തേടേണ്ടതില്ല. ഇനി ഗൂഗിള്‍ മാപ്സ്/എര്‍ത്ത് എന്നിവയുടെ ആവശ്യമില്ലെന്നും വര്‍മ ലിങ്ക്ഡ്‌ഇന്‍ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ധാരാണാപത്രം പ്രകാരം സംയോജിത പങ്കാളിത്തത്തിലൂടെ മാപ്‌ മൈ ഇന്ത്യയും ഐ.എസ്.ആര്‍.ഒയും പരസ്പരം സേവനങ്ങളും സാങ്കേതികവിദ്യകളും കൈമാറും. ഐ.എസ്.ആര്‍.ഒ. ഇതിനകംതന്നെ നാവിഗേഷനും റേഞ്ചിങിനുമായി തദ്ദേശീയമായി ഇന്ത്യന്‍ റീജിയണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്.എസ്.) എന്ന സ്ഥാന നിര്‍ണയസംവിധാനം.

വികസിപ്പിച്ചെടുത്തിട്ടുണ്ട്.വിദേശ സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാന നിയന്ത്രണ ഉപഗ്രഹങ്ങളെ ആശ്രയിക്കുമ്ബോള്‍ അത്യാവശ്യഘട്ടങ്ങളില്‍ വിവരം ലഭ്യമാകാതെ വരുന്നത് ഒഴിവാക്കാനാണ് ഐ.ആര്‍.എന്‍.എസ്.എസ്. ഇന്ത്യ വികസിപ്പിച്ചെടുത്തത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version