ദേശീയം
ദേശീയ ന്യൂസ് ചാനലിലെ അവതാരകരെ ബഹിഷ്‌ക്കരിക്കാന്‍ ഇന്ത്യാ മുന്നണി
വിദ്വേഷ പ്രചരണത്തിന് ഇടം നല്‍കുന്നതും പ്രതിപക്ഷ ബഹുമാനമില്ലാത്തതുമായ ദേശീയ ന്യൂസ് ചാനലിലെ അവതാരകരെ ബഹിഷ്‌ക്കരിക്കാന്‍ ഇന്ത്യാ മുന്നണി. ഇതുമായി ബന്ധപ്പെട്ട 14 അവതാരകയുടെ ലിസ്റ്റ് ഇന്ത്യാ മുന്നണി പുറത്തുവിട്ടു. ഇന്ത്യാ മുന്നണിയില്‍ ഉള്‍പ്പെട്ട 28 പ്രതിപക്ഷ പാര്‍ട്ടികളും ലിസ്റ്റില്‍ ഉള്‍പ്പെട്ട അവതാരകരുടെ പരിപാടികളില്‍ തങ്ങളുടെ പ്രതിനിധികളെ അയക്കില്ല. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഇന്ത്യാ കോര്‍ഡിനേഷന്‍ കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് നടപടി. റിപ്പബ്ലിക് ടി.വിയിലെ അര്‍ണബ് രഞ്ജന്‍ ഗോസ്വാമി, ന്യൂസ് 18 ചാനലിലെ അമന്‍ ചോപ്ര, ആജ് തകിലെ ചിത്ര ത്രിപാഠി എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ത്യ മുന്നണി ബഹിഷ്‌കണം ഏര്‍പ്പെടുത്തിയ അവതാരകര്‍ 1. അമന്‍ ചോപ്ര (ന്യൂസ് 18) 2. അമീഷ് ദേവ്ഗണ്‍ (ന്യൂസ് 18) 3. അദിതി ത്യാഗി (ഇന്ത്യ എക്‌സ്പ്രസ്) 4. ചിത്ര ത്രിപാഠി (ആജ് തക്) 5. അര്‍ണബ് ഗോസ്വാമി(റിപ്പബ്ലിക് ടി.വി) 6. ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ) 7. പ്രാചി പരാശര്‍ (ഇന്ത്യ ടിവി) 8. ആനന്ദ് നരസിംഹന്‍ (ന്യൂസ് 18) 9. സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്) 10. ശിവ് അരൂര്‍ (ഇന്ത്യ ടുഡേ) 11. റൂബിക ലിയാഖത്ത് (ഇന്ത്യ 24) 12. സുധീര്‍ ചൗധരി(ആജ് തക്) 13. അശോക് ശ്രീവാസ്തവ് 14. നവിക കുമാര്‍(ടൈംസ് നൗ)
അതേസമയം, ഇപ്പോഴുള്ള ബഹിഷ്‌കരണം സ്ഥിരമായുള്ളതല്ല. ഇന്ത്യ സഖ്യം അവതാരകരെ നിരീക്ഷിച്ചുകൊണ്ടേയിരിക്കുമെന്നും മാസങ്ങള്‍ക്ക് ശേഷം ലിസ്റ്റ് പരിഷ്‌ക്കരിക്കുമെന്നുമാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.